കനത്ത മഴയിലും  വീട്ടിൽ നിന്ന്  വിദ്യാർഥികൾ പരീക്ഷയ്ക്ക്  പുറപ്പെട്ടു; 9.ന് എംജി യൂണിവേഴ്സിറ്റിയുടെ അറിയിപ്പെത്തി; ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചു

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വൈ​കി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. പ​രീ​ക്ഷ​യ്ക്കാ​യി പ​ല വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ടി​ൽ​നി​ന്നും പോ​ന്ന​തി​നു​ശേ​ഷ​മാ​ണു പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ് വ​ന്ന​ത്.

മ​റ്റു യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ഇ​ന്ന​ലെ​ത​ന്നെ പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു രാ​വി​ലെ​യാ​ണ് അ​റി​യി​പ്പ് ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ അ​ധ്യാ​പ​ക​ർ​ക്കും പ​രീ​ക്ഷ വൈ​കി മാ​റ്റി​വ​ച്ച​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്്ടി​ച്ചു.

Related posts