ഫേ​സ്ബു​ക്ക് പോസ്റ്റുമായി കേന്ദ്ര മന്ത്രി വി.​ മു​ര​ളീ​ധ​രൻ ‘മി​ത്തി​നെ മു​ത്താ​ക്കാ​ൻ എ​ന്തി​ന് ല​ക്ഷ​ങ്ങ​ൾ ഷം​സീ​റേ?’


കോ​ഴി​ക്കോ​ട്: മി​ത്ത് വി​വാ​ദ​ത്തി​ല്‍നി​ന്ന് ത​ല്‍​കാ​ലം വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് സി​പി​എ​മ്മി​നെ​യും സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ ഷം​സീ​റി​നെ​യും വീ​ണ്ടും ചൊ​റി​ഞ്ഞ് ബി​ജെ​പി.

വി​വാ​ദം നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും തീ​രു​മാ​നി​ച്ചിരിക്കെയാണ് ബിജെപി വിഷയം സജീവമാക്കുന്നത്.

ഷംസീ​റി​ന്‍റെ തലശേരി മ​ണ്ഡ​ല​ത്തി​ലെ ഗ​ണ​പ​തി ക്ഷേ​ത്രക്കു​ള ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബിജെപി പു​തി​യ ആക്ഷേപം ഉ​യർത്തുന്ന​ത്.

കോ​ടി​യേ​രി കാ​രാ​ൽ​തെ​രു​വ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ കു​ളം ന​വീ​ക​രി​ക്കാ​ൻ 64 ല​ക്ഷം ന​ൽ​കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്ന് ഷം​സീ​ർത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചത്.

‘മി​ത്തി​നെ മു​ത്താ​ക്കാ​ൻ എ​ന്തി​ന് ല​ക്ഷ​ങ്ങ​ൾ ഷം​സീ​റേ ?’ എന്നു പരിഹസിച്ച് ബി​ജെ​പി നേ​താ​വും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ വി.​ മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്തെ​ത്തി.

ഭ​ഗ​വാ​നെ നെ​ഞ്ചേ​റ്റു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞി​ട്ട് പോ​രേ ഈ ​പ്ര​ഹ​സ​നം?’ എ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചോ​ദി​ക്കു​ന്നു.

ഇ​സ് ലാ​മി​ക തീ​വ്ര​വാ​ദി​ക​ളെ പ്രീ​ണി​പ്പി​ക്കാ​ൻ, ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും ച​വി​ട്ടി മെ​തി​ക്കും. വി​ശ്വാ​സി​ക​ൾ ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ കേ​സെ​ടു​ക്കും.

സ​മു​ദാ​യ സം​ഘ​ട​ന​ക​ള​ട​ക്കം ഹൈ​ന്ദ​വ സ​മൂ​ഹം ഒ​രു തി​രു​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലു​ണ്ട്. കു​ളം ക​ല​ക്കു​ന്ന സ​മീ​പ​ന​വും അ​വ​സ​ര​വാ​ദനാ​ട​ക​വും സി​പി​എം ആ​ദ്യം അ​വ​സാ​നി​പ്പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പ്രവ​ര്‍​ത്ത​ക​രും ഇ​ത് ഏ​റ്റു​പി​ടി​ച്ചിട്ടുണ്ട്.

Related posts

Leave a Comment