ബെയ്ജിംഗ്: ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിയിൽ (എസ്സിഒ) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സ്വാഗതം ചെയ്ത് ചൈന.
ഈ മാസം 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിൽ ചൈനയിലെ ടിയാന്‍ജിനിലാണ് ഉച്ചകോടി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് യുഎസുമായി ഭിന്നത തുടരുന്നതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
കൂടിക്കാഴ്ച ഒരു സൗഹൃദത്തിന്റെ ഒത്തുചേരലായിരിക്കുകമെന്നും എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും സമ്മേളനവേദിയായി മാറുമെന്നും മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പ്രത്യാശിച്ചു. ജപ്പാന് സന്ദര്‍ശനത്തിനു പിന്നാലെ ചൈനയിലേക്കു തിരിക്കാനാണു മോദിയുടെ തീരുമാനം.