തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കാ​ത്തി​രി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ത്തും ‘ഇ​ന്ത്യ’ സ​ഖ്യ​ത്തി​ന്‍റെ പൊ​ടി​പോ​ലും ​കാ​ണി​ല്ലെ​ന്ന് ന​രേ​ന്ദ്ര​മോ​ദി


ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പു​ ന​ട​ന്ന ഛത്തീ​സ്ഗ​ഢും മ​ധ്യ​പ്ര​ദേ​ശും രാ​ജ​സ്ഥാ​നും ‘ഇ​ന്ത്യ’ സ​ഖ്യ​ത്തെ തൂ​ത്തെ​റി​യു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

തെ​ല​ങ്കാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​ലം കാ​ത്തി​രി​ക്കു​ന്ന ഈ ​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പൊ​ടി​പോ​ലും കാ​ണി​ല്ല.

തെ​ല​ങ്കാ​ന​യി​ൽ കെ.​സി.​ആ​റി​നെ​പ്പോ​ലൊ​രു ഒ​രു മു​ഖ്യ​മ​ന്ത്രി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​ണോ​യെ​ന്നു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ന​വം​ബ​ർ 30നാ​ണു തെ​ല​ങ്കാ​ന​യി​ൽ വോ​ട്ടെ​ടു​പ്പ്.

പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കും. തെ​ല​ങ്കാ​ന​യി​ലും വോ​ട്ടെ​ടു​പ്പു ന​ട​ന്ന മി​സോ​റം, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഡി​സം​ബ​ർ മൂ​ന്നി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

Related posts

Leave a Comment