എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യ യു​വ​തി​യു​ടെ മ​ര​ണം ട്രെയിൻ തട്ടിയല്ല; പോ​ലീ​സിന്‍റെ ര​ഹ​സ്യഅ​ന്വേ​ഷ​ണത്തിൽ തെളിഞ്ഞത് നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​ത്തി​ലേക്ക്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ


തി​രു​വ​ന​ന്ത​പു​രം : എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം, സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ.​ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​നാ​ണ് വ​ർ​ക്ക​ല അ​യ​ന്തി ക​ട​വി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ൽ​ഐ​സി ഏ​ജ​ന്‍റ് ജെ​സി​യെ (54) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ സം​ഭ​വ​ത്തി​ൽ ക​ട​ക്കാ​വൂ​ർ ഭ​ജ​ന​മ​ഠം സ്വ​ദേ​ശി മോ​ഹ​ന​നെ(55) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.​ജെ​സി​യു​ടേ ദേ​ഹ​ത്തു ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ മാ​ല കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്.

സി​സി​ടി​വി കാ​മ​റ​ക​ളും മൊ​ബൈ​ൽ ട​വ​റു​ക​ളും 10000 ത്തോ​ളം മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീക​രി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യാ​യ മോ​ഹ​നി​ലേ​ക്കും എ​ത്തി​യ​തും അ​റ​സ്റ്റ് ചെ​യ്ത​ത​തും .

ജെ​സി​യും മോ​ഹ​ന​നു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ജെ​സി​യു​ടെ സാ​രി കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് മോ​ഹ​ന​ൻ കൊ​ല ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഹ​ന​നും ജെ​സി​യും ഓ​ട്ടോ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് പ​രി​സ​ര​ത്ത് എ​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.​ തു​ട​ർ​ന്ന് മോ​ഹ​ന​ന്‍റെ നീ​ക്ക​ങ്ങ​ൾ ര​ഹ​സ്യ​മാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ​യാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​തെ​ന്നും മൂ​ന്ന് മാ​സ​ത്തോ​ളം​പ്ര​തി കൊ​ല​പാ​ത​ക​ത്തി​നാ​യി ത​യാ​റെ​ടു​ടു​പ്പ് ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​വ​ർ​ക്ക​ല സി​ഐ നി​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക്കാ​വൂ​ർ സി​ഐ അ​ജേ​ഷും സം​ഘ​വും ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്

Related posts

Leave a Comment