ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്മയം ആയിരുന്നു. അതിനാൽ എന്റെ മകളുടെ പേര് പോലും വിസ്മയ എന്നാണ് ഇട്ടിരിക്കുന്നത് എന്ന് മോഹൻലാൽ. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ വിസ്മയം ആയിരുന്നു. ആക്സിഡന്റൽ ആയിരുന്നു. അവൾ ഒരുപാട് കാര്യങ്ങൾ ഒക്കെ പഠിച്ചതാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞു.
ഒരാൾക്ക് സിനിമയിൽ അഭിനയിക്കണം എന്നത് ചെറിയ കാര്യമല്ല, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ പ്രൊഡക്ഷൻ ഹൗസുണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ട്. അതിന്റെ പിന്നിൽ ആന്റണി പെരുമ്പാവൂരുണ്ട്. അദ്ദേഹത്തിന്റെ സപ്പോർട്ട് ഉണ്ട്. അതിന്റെ പേര് തന്നെ തുടക്കം എന്നാണ്.
എനിക്ക് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു സപ്പോർട്ട് ചെയ്യാൻ. വലിയൊരു സംഘത്തിന്റെ കൂടെ സഞ്ചരിച്ച ആളായിരുന്നു. എത്ര വലിയ ആൾ ആയാലും കഴിവുറ്റ നടൻ ആയാലും ഒപ്പമുള്ള ആളുകൾ ഇല്ലെങ്കിൽ എവിടെയും എത്താൻ കഴിയില്ല എന്ന് മോഹൻലാൽ.

