നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ച് കയറും. ഈശോയുടെ ദേവാലയ സമർപ്പണ സമയത്ത് ശിമയോൻ മറിയത്തോട് പറഞ്ഞതാണിത്. പ്രിയങ്കരനായ മകന്റെ ഇറക്കി കിടത്തിയ ജഡം മടിയിൽ ഏറ്റു വാങ്ങേണ്ടി വരുന്ന ഏതൊരു അമ്മയുടേയും മനസിലൂടെ ഇക്കാലവും ആ വാൾ കയറി ഇറങ്ങുന്നു.
തിരുഹൃദയ തിരുനാളിൽ ക്രിസ്തീയ ഭക്തി ഗാനവുമായി മോഹൻലാൽ. ആശിർവാദി സിനിമാസിന്റെ പ്രൊഡക്ഷൻ ബാനറിൽ പ്രഭാ വർമ വരികൾ എഴുതി സ്റ്റീഫൻ ദേവസി സംഗീതം നൽകി മോഹൻലാൽ പാടി മനോഹരമാക്കിയ വ്യാകുല മാതാവേ എന്ന ഭക്തി ഗാനം മോഹൻലാലിന്റെ പേജിലൂടെ പുറത്തിറക്കി.
കൺസപ്റ്റ് ആൻഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. ബി സനൽ കുമാർ, കാമറ- അനീഷ് ഉപാസന, ബിറ്റിഎസ് എഡിറ്റിംഗ്- വിഷ്ണു വേണുഗോപാൽ, സൗണ്ട് എൻജിനീയർ- ജോസ്. പി. ജോഗ്, പ്രോഗ്രാമിംഗ്- എഡ്വിൻ ജോൺസൺ, ഫ്ലൂട്ട്-സാൻവിൻ, വയലിൻ-മാർട്ടിന ചാൾസ്, മിക്സിംസ്- അമൽ മിതു.