നടി ശ്രീവിദ്യയേയും സുകുമാരിയേയും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് മോഹിനി. ഒരു ദിവസം പോലും സീനിയർ നടിയെന്ന രീതിയിൽ ശ്രീവിദ്യ എന്നോടു പെരുമാറിയിട്ടില്ല. അവരോടൊപ്പം എനിക്ക് ഷൂട്ടിംഗുണ്ടെങ്കിൽ അവരുടെ വീട്ടിൽനിന്ന് എനിക്കും ഭക്ഷണം കൊണ്ട് വരും. മരിച്ച് പോകുന്നതിന് ഒരു മാസം മുമ്പുപോലും എന്നെ ഫോൺ ചെയ്ത് നീ തിരുവനന്തപുരം വന്നാൽ എന്നെ വിളിക്ക്, ഞാൻ ഭക്ഷണം അയയ്ക്കാം എന്നു പറഞ്ഞിരുന്നു. ഞാൻ അടുത്ത ഷൂട്ടിംഗിന് പോകുമ്പോഴേക്കും അവർ മരിച്ചു.
വലിയ നഷ്ടമാണ് അവരുടെ വിയോഗം. വളരെ നല്ല വ്യക്തിയായിരുന്നു. ശ്രീവിദ്യാന്റിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിഞ്ഞവർക്ക് ഞാനെന്താണ് പറയുന്നതെന്ന് അറിയാം. വളരെ ആഴത്തിൽ ദൈവവിശ്വാസമുള്ളയാളായിരുന്നു. മറ്റുള്ളവർക്ക് നല്ലതു ചെയ്യണമെന്ന് ചിന്തിക്കും. സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ജെനുവിനായിരുന്നു. ഡ്രസിനെയും മേക്കപ്പിനെയും കുറിച്ച് എനിക്ക് പറഞ്ഞുതരുമായിരുന്നു എന്ന് മോഹിനി പറഞ്ഞു.