അ​മ്പ​ട കു​സൃ​തി കു​ര​ങ്ങാ… ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നി​ടെ 20 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് കു​ര​ങ്ങ​ൻ ത​ട്ടി​യെ​ടു​ത്തു; എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ൽ; ഒ​ടു​വി​ൽ മ​ര​ത്തി​ൽ നി​ന്ന് ബാ​ഗ് ക​ണ്ടെ​ത്തി​യ​പ്പോ​ൾ…

യു​പി: ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നി​ടെ സ്ത്രീ​യു​ടെ കൈ​യി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം അ​ട​ങ്ങി​യ ബാ​ഗ് കു​ര​ങ്ങ​ൻ ക​വ​ർ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വൃ​ദ്ധാ​വ​ന്‍ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ അ​ലി​ഗ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​ക് അ​ഗ​ര്‍​വാ​ളി​ന്‍റെ ഭാ​ര്യ​യു​ടെ ബാ​ഗാ​ണു കു​ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. വൃ​ദ്ധാ​വ​നി​ലെ താ​ക്കൂ​ർ ബാ​ങ്കേ ബി​ഹാ​രി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ല്‍​നി​ന്നു പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ത​ട്ടി​യെ​ടു​ത്ത ബാ​ഗു​മാ​യി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ര​ങ്ങ​ന്‍ കെ​ട്ടി​ട​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ല്‍ മ​റ​ന്നു. ക്ഷേ​ത്ര​ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ കു​ര​ങ്ങ​നെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ സാ​ദ​റി​ലെ സ​ർ​ക്കി​ൾ ഓ​ഫീ​സ​ര്‍ സ​ന്ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ്ര​ദേ​ശ​ത്തെ ഉ​യ​രം കൂ​ടി​യ മ​ര​ത്തി​ന്‍റെ കൊ​മ്പി​ല്‍ ബാ​ഗ് തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഇ​തി​നി​ടെ അ​ന്വേ​ഷ​ണം എ​ട്ടു മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​രു​ന്നു. മ​ര​ത്തി​നു മു​ക​ളി​ൽ​നി​ന്നു ബാ​ഗ് വീ​ണ്ടെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​നു​ള്ളി​ലെ ഒ​ന്നും​ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല.

Related posts

Leave a Comment