കലയുടെ മോഷണകല പൊളിച്ച് യാത്രക്കാരി; ബസിൽ കയറുന്നതിനിടെ മാലപൊട്ടിച്ചു; കൈയോടെ  കള്ളിയെ  പൊക്കി യാത്രക്കാരി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ക​ർ​ണ്ണാ​ട​ക സ്വ​ദേ​ശി​നി​യെ ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ർ​ണാ​ട​ക മം​ഗ​ളൂ​രു ഹൊ​സ​ന​ഹ​ള്ളി സ്വ​ദേ​ശി​നി ക​ല (30)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ ബ​ത്തേ​രി പ​ഴ​യ ബ​സ്സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് ഇ​വ​ർ ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച​ത്.

ബ​സി​ൽ ക​യ​റു​ന്ന​തി​ന്നി​ടെ പു​റ​കി​ൽ നി​ന്ന ക​ല യാ​ത്ര​ക്കാ​രി​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ല പൊ​ട്ടി​ച്ച​ത​റി​ഞ്ഞ യാ​ത്ര​ക്കാ​രി ക​വ​ർ​ച്ച​ക്കാ​രി​യു​ടെ ക​യ്യി​ൽ പി​ടി​ച്ചു. ഉ​ട​നെ മാ​ല നി​ല​ത്തി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​വ​രെ മ​റ്റു യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ബ​ത്തേ​രി എ​സ്എ​ച്ച്ഒ എം.​ഡി. സു​നി​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പി​ടി​യി​ലാ​യ സ്ത്രീ​യു​ടെ പേ​ര് ക​ല എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും യ​ഥാ​ർ​ത്ഥ പേ​ര് അ​ത​ല്ലെ​ന്നും മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS