ഇനി ഇതിവിടെ വേണ്ട..! മൃതദേഹം എത്തിക്കാൻ വഴിയില്ല; വഴിമുടക്കി തോ​ട് കൈയേറി നി​ർ​മി​ച്ച മ​തി​ൽ പൊ​ളി​ച്ചു നീക്കി

ഉ​ദ​യം​പേ​രൂ​ർ: ഒ​ന്നാം വാ​ർ​ഡി​ൽ മാ​ലി​കാ​ടി​ൽ അ​ടി​മ​പ്പ​റ​മ്പ്-​മാ​ന്തി തോ​ട് കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച മ​തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൊ​ളി​ച്ചു. തി​ങ്ക​ളാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വൈ​ക്കം റോ​ഡി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ മ​ര​ിച്ച കൊ​ത്തേ​ത് മാ​ധ​വ​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ അ​ട​ച്ചു കെ​ട്ടി​യാ​ണ് മ​തി​ൽ നി​ർ​മി​ച്ചി​രു​ന്ന​ത്.

ഈ ​മ​തി​ൽ പൊ​ളി​ച്ചു നീ​ക്കാ​ൻ ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യും ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20നു ​മു​ൻ​പാ​യി പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. മ​തി​ൽ പൊ​ളി​ച്ചു നീ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പ​രാ​തി​യും ന​ല്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ കൂ​ടി​യ താ​ലൂ​ക് വി​ക​സ​ന സ​മി​തി​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റോ​ട് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ പോ​സ്റ്റുമോ​ർ​ട്ടം ചെ​യ്തു മാ​ധ​വ​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​നു മു​ൻ​പാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് മ​തി​ൽ പൊ​ളി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. കൈ​യേ​റ്റം മു​ഴു​വ​നാ​യി പൊ​ളി​ച്ചു നീ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS