ഐഎസ്എല്‍: പൂനയ്ക്കും മുംബൈയ്ക്കും ജയം

ജം​ഷ​ഡ്പു​ര്‍/ മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ മ​ഹാ​രാ​ഷ് ട്ര ​ടീ​മു​ക​ള്‍ക്ക് ജ​യം. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പൂ​ന സി​റ്റി എ​ഫ്‌​സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​തേ സ്‌​കോ​റി​നു ത​ന്നെ മും​ബൈ സി​റ്റി എ​ഫ്‌​സി മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യെ ത​ക​ര്‍ത്തു. ഗോ​ള്‍ വ​ഴ​ങ്ങാ​തെ ഇ​തു​വ​രെ ക​ളി​ച്ച ജം​ഷഡ്​പു​രി​ന്‍റെ വ​ല​യി​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍ അ​ദി​ല്‍ ഖാ​ന്‍ (30) പ​ന്തെ​ത്തി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പൂ​ന ക​ളി​യു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു.

ആ​റാം മി​നി​റ്റി​ല്‍ സു​ബ്ര​ത പാ​ല്‍ പൂ​ന​യു​ടെ ഫ്രീ​കി​ക്ക് ത​ട്ടി​യ​ക​റ്റി​ക്കൊ​ണ്ട് ജം​ഷ​ഡ്പു​രി​ന്‍റെ ര​ക്ഷ​ക​നാ​യി. 16-ാം മി​നി​റ്റി​ല്‍ പൂ​ന ഗോ​ള്‍കീ​പ്പ​ര്‍ മി​ക​ച്ചൊ​രു സേ​വിം​ഗ് ന​ട​ത്തി. 30-ാം മി​നി​റ്റി​ല്‍ പൂ​ന ആ​ദി​ല്‍ ഖാ​ന്‍റെ ഗോ​ളി​ല്‍ ലീ​ഡ് നേ​ടി. ജം​ഷ​ഡ്പു​ര്‍ വ​ഴ​ങ്ങി​യ ആ​ദ്യ ഗോ​ളാ​യി​രു​ന്നു. 44-ാം മി​നി​റ്റി​ല്‍ പൂ​ന​യു​ടെ ഇ​സു അ​സു​ക​യു​ടെ വെ​ടി​യു​ണ്ട​പോ​ലു​ള്ള ഹെ​ഡ​ര്‍ പൂ​ന​യു​ടെ വ​ല തു​ള​ച്ചു​വെ​ന്നു ക​രു​തി. എ​ന്നാ​ല്‍ റ​ഫ​റി​യു​ടെ ഓ​ഫ് സൈ​ഡ് വി​ളി​യെ​ത്തി​യ​തോ​ടെ അ​സു​ക നി​രാ​ശ​യോ​ടെ ഗ്രൗ​ണ്ടി​ല്‍ കി​ട​ന്നു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും പൂ​ന​യു​ടെ മു​ന്നേ​റ്റ​മാ​യി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി നേ​രി​ട്ടു. ക​ളി​യി​ല്‍ ആ​ധി​പ​ത്യം ചെ​ന്നൈ​യി​നാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​ധി​പ​ത്യം ഗോ​ളാ​ക്കാ​ന്‍ ചെ​ന്നൈ​യി​നാ​യി​ല്ല. 60-ാം മി​നി​റ്റി​ല്‍ മും​ബൈ​യു​ടെ ബ​ല്‍വ​ന്ത് സിം​ഗി​നെ ബോ​ക്‌​സി​നു​ള്ളി​ല്‍ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി അ​ക്കി​ലെ എ​മ​ന ഗോ​ളാ​ക്കി മും​ബൈ​ക്കു വി​ജ​യം ന​ല്കി.

Related posts