പ്രണയിച്ചു വിവാഹം കഴിച്ചു; രണ്ടുവർഷത്തിനിടെ മറ്റൊരു സ്ത്രീയുമായി ബന്ധം; ഒപ്പം പ്രവീണിന് ഭാര്യയെ സംശയവും; മൂന്നാറിലെ പത്തൊമ്പതുകാരിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

മൂ​ന്നാ​ർ: യു​വ​തി​യാ​യ ഭാ​ര്യ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ലെ പ്ര​വീ​ണ്‍​കു​മാ​റി (24) നെ​യാ​ണ് മൂ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ണ്‍ 16നാ​ണ് പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ ഭാ​ര്യ ശ്രീ​ജ(19)​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം.

എ​ന്നാ​ൽ, പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​നം മൂ​ല​മാ​ണ് ശ്രീ​ജ ജീവനൊടുക്കിയതെന്നു ക​ണ്ടെ​ത്തി​യ​ത്.

വി​വാ​ഹ​ത്തി​നു​ശേ​ഷം ഇ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യ​തി​നെ ഭാ​ര്യ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ഉ​പ​ദ്ര​വം തു​ട​ങ്ങി​യ​തെന്നു പോലീസ് പറയുന്നു.

ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് പ്ര​വീ​ണ്‍​കു​മാ​റു​മാ​യി ശ്രീ​ജ പ്ര​ണ​യ​ത്തി​ലാ​യി വി​വാ​ഹം ക​ഴി​ച്ച​ത്. ഭാ​ര്യ​യെ സം​ശ​യി​ച്ചി​രു​ന്ന പ്ര​വീ​ണി​ന്‍റെ മ​നോ​ഭാ​വം​മൂ​ലം യു​വ​തി മാ​ന​സി​ക പീ​ഡ​നം അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

മൂ​ന്നാ​ർ എ​സ്എ​ച്ച്ഒ മ​നേ​ഷ് കെ. ​പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment