ജീ​പ്പ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ജീ​പ്പ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽനി​ന്നെത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഒ​രു വി​ദ്യാ​ർ​ഥി​യെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​റി​ലെ മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ൽ കൊ​ര​ണ്ട​ക്കാ​ട് ഹൈ​റേ​ഞ്ച് സ്കൂ​ളി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടമുണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​തുവ​ഴിവ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഡ്രൈ​വ​റു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment