മുണ്ടക്കയത്ത് നാട്ടുചന്ത നാളെ; ‌ഭാഗ്യശാലിക്ക് ആട്ടിൻകുട്ടി; മേളയിൽ  പ​ഴ​യ പാ​ട്ടു​ക​ൾ പാ​ടാ​നും സംഗീതോ പകരണങ്ങൾ ഉപയോഗിക്കാനും പ്ര​ത്യേ​ക കൗ​ണ്ട​ർ

മു​ണ്ട​ക്ക​യം: നാ​ടി​ള​ക്കി​യ നാ​ട്ടു​ച​ന്ത നാളെ രാ​വി​ലെ ഏഴു മു​ത​ൽ വൈ​കി​ട്ട് ഏഴു വ​രെ മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ദേ​ശീ​യപാ​ത​യി​ൽ നാ​യ​നാ​ർ ജം​ഗ്ഷ​നി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ‘പ​ഴ​മ​യു​ടെ പു​തു​മ ’യെ​ന്ന ആ​ശ​യ​വു​മാ​യി മു​ണ്ട​ക്ക​യം ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി നാ​ട​ൻ ച​ന്ത തു​ട​ങ്ങി​യ​ത്. പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ഉ​ദ്ഘാ​ട​ന​ദി​വ​സം ച​ന്ത സ​ന്ദ​ർ​ശി​ച്ചു.

40 വ​ർ​ഷം മു​ന്പ് പു​ത്ത​ൻ​ച​ന്ത​യി​ൽ നി​ല​ച്ചു​പോ​യ ച​ന്ത​യു​ടെ ഓ​ർമ​കളുമായി എത്തിയവർക്ക് ആ​വേ​ശ​ക​ര​മാ​യി​രു​ന്നു സ്റ്റാ​ളു​ക​ൾ. മുൻ എംഎൽഎ കെ ​ജെ തോ​മ​സ് നാ​ടി​നാ​യ് തു​റ​ന്നു ന​ൽ​കി​യ നാ​ട​ൻ ച​ന്ത കൗ​തു​ക​ങ്ങ​ളാ​ൽ സ​ന്ദ​ർ​ശ​ക​രെ അ​ദ്ഭുത​പ്പെ​ടു​ത്തിയിരുന്നു. കു​പ്പി​യു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ക​ണ്‍മു​ന്നി​ൽ പാ​ൽ ക​റ​ന്നു കൊ​ടു​ത്ത​ത് ശ്ര​ദ്ധി​ക്ക പ്പെ​ട്ടു. നാ​ട​ൻ ച​ന്ത​യു​ടെ സെ​ക്ര​ട്ട​റി പി ​എ​ൻ സ​ത്യ​നാ​ണ് ത​ന്‍റെ പ​ശു​വി​നെ ച​ന്ത​യി​ലെ​ത്തി​ച്ച് പാ​ൽ ക​റ​ന്നു ന​ൽ​കി​യ​ത്.

സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ന റ​ഫീ​ക്കിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബശ്രീ ​പ്ര​വ​ർ​ത്ത​ക​ർ, ആ​വ​ശ്യ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഓ​ടി​ക്ക​ളി​ക്കു​ന്ന മീ​ൻ പിടിച്ച് അ​പ്പോ​ൾ​ത്ത​ന്നെ ക​റി​വെ​ച്ചു ന​ൽ​കി. ജീ​വ​നു​ള്ള ആ​റ്റു​മീ​ൻ, ക​രി​മീ​ൻ എ​ന്നി​വ വാ​ങ്ങാ​ൻ വ​ൻ തി​ര​ക്കാ​യി​രു​ന്നു.വി​ല കു​റ​ച്ചു വി​റ്റ പോ​ത്തി​റ​ച്ചിയോ​ടൊ​പ്പം ഈ ​ആ​ഴ്ച ആ​ട്ടി​റ​ച്ചി​യും ഉ​ണ്ടാ​വും.

മാ​യം ക​ല​രാ​ത്ത മ​സാ​ല പൊ​ടി​ക​ൾ, ധാ​ന്യ പൊ​ടി​ക​ൾ, അ​ച്ചാ​റു​ക​ൾ, മ​റ​യൂ​ർ ശ​ർ​ക്ക​ര, മാ​ർ​ത്താ​ണ്ഡം ക​രു​പ്പെ​ട്ടി, ഗു​ണ മേന്മ​യേ​റി​യ തേ​യി​ല പൊ​ടി, ജൈ​വ പ​ച്ച​ക്ക​റി​ക​ൾ, ത​ത്സ​മ​യം ഉ​ണ്ടാ​ക്കി ന​ൽ​കു​ന്ന ഉ​ണ്ണി​യ​പ്പം, നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ, ച​ക്ക വി​ഭ​വ​ങ്ങ​ൾ, തേ​ൻ, തേൻ വി​ഭ​വ​ങ്ങ​ൾ, ക്ലീ​നി​ംഗ് സാ​ധ​ന​ങ്ങ​ൾ, പാ​യ​സം, ക​പ്പ​യും ച​മ്മ​ന്തി​യും, പൊ​തി​ച്ച് ന​ൽ​കു​ന്ന തേ​ങ്ങ, കാ​ന്ത​ല്ലൂ​ർ വെ​ളു​ത്തു​ള്ളി, വ​ട്ട​വ​ട കൊ​ടം​പു​ളി, ക​ത്തി​ക​ൾ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, ജൈ​വ വ​ള​ങ്ങ​ൾ, ഉ​ണ​ക്ക​മീ​ൻ, നാ​ട​ൻ കോ​ഴി, ആ​ട് ലേ​ലം, ച​ട്ടി​യും ക​ല​വും, കൊ​ട്ട, വെ​ച്ചൂ​ർ പ​ശു​വി​ന്‍റെ പാ​ൽ, തൈ​ര്, നെ​യ്യ്, ആ​ട്ടി​ൻ​പാ​ൽ എ​ന്നി​വ​യോ​ടൊ​പ്പം ഏ​തൊ​രാ​ൾ​ക്കും പ​ഴ​യ പാ​ട്ടു​ക​ൾ പാ​ടാ​നും സംഗീതോ പകരണങ്ങൾ ഉപയോഗിക്കാനും പ്ര​ത്യേ​ക കൗ​ണ്ട​ർ.

ഈ ​ആ​ഴ്ച നാ​ട​ൻ ച​ന്ത സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രി​ൽ ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് ആ​ട്ടി​ൻ​കു​ട്ടി​യെ ന​ൽ​കു​ന്നു. മു​ണ്ട​ക്ക​യ​ത്തി​ന്‍റെ വാ​ണി​ജ്യ സം​സ്കാ​ര​ത്തി​ന് വ​ൻ കു​തി​പ്പ് പ​ക​ർ​ന്നി​രി​ക്ക​യാ​ണ് നാ​ട​ൻ​ച​ന്ത.

Related posts