കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ തോട്ടിൽ മരിച്ച നിലയിൽ; തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ഖ​ത്തിനു സ​മീ​പത്തുനിന്നാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്

 

അ​മ്പ​ല​പ്പു​ഴ: പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി​യ​താ​യി ക​രു​തു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

തോ​ട്ട​പ്പ​ള്ളി ക​ന്നി​മേ​ൽ തെ​ക്കേ​വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ- ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​യ​ന​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ഖ​ത്തിനു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

15 വ​യ​സാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നു കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി സ്പി​ൽ​വേ ക​നാ​ലി​ലേ​ക്ക് ചാ​ടി​യ​താ​യി സം​ശ​യം ജ​നി​ച്ച​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ഈ ​സ​മ​യം ന​യ​ന​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ചെ​രു​പ്പ് സ്പി​ൽ​വേ​ക്കു സ​മീ​പ​ത്തു നി​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ത്രി വൈ​കി​യും തു​ട​ർ​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment