മനസിനക്കരെ എന്ന സിനിമയിലെ നായികയാക്കാൻ ഒരുപാടുപേരെ ശ്രമിച്ചു നോക്കി. പക്ഷേ, ഒന്നും നടന്നില്ല. നയൻതാരയുടെ ഒരു ഫോട്ടോ കണ്ടപ്പോള്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഹലോ സത്യന് അന്തിക്കാടാണ് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ സാറിനെ തിരികെ വിളിക്കാമെന്നു പറഞ്ഞ് വച്ചു. ആരെങ്കിലും പറ്റിക്കുകയാണോ എന്ന സംശയമായിരുന്നു. പിന്നീടു വിളിച്ച് ഞാനിതുവരെ അഭിനയിച്ചിട്ടില്ലെന്നൊക്കെ പറഞ്ഞു. ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടി വരാന്‍ പറഞ്ഞു. പട്ടാമ്പിയിലാണ് ഷൂട്ടിംഗ്.
അങ്ങോട്ടേക്കു വന്നു. നല്ല ആത്മവിശ്വാസമുള്ള മുഖം. ഞാന്‍ കുറച്ച് ഷോട്ട്സ് ഒക്കെ എടുത്തു. നാലു ദിവസത്തിനു ശേഷമാണ് ഈ കുട്ടി തന്നെ മതിയെന്നു തീരുമാനിക്കുന്നത്.വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. എന്താണു പ്രശ്നം എന്നു ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നതിനോടു ചില ബന്ധുക്കള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു.
എനിക്കാണെങ്കില്‍ കഥാപാത്രത്തിന്റെ മുഖവുമായി വളരെയധികം മാച്ചിംഗ് തോന്നുകയും ചെയ്തു. ഡയാനയ്ക്ക് അഭിനയിക്കാന്‍ ഇഷ്ടമാണോ? അതെ. അച്ഛനും അമ്മയ്ക്കും എതിര്‍പ്പുണ്ടോ? ഇല്ല. എന്നാല്‍ വാ.. എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ നിര്‍ബന്ധിച്ച് വരുത്തിയ വരവ് ഇന്ത്യ മുഴുവന്‍ എത്തി നില്ക്കുന്നു. ഇപ്പോഴും കോണ്ടാക്ട് ഉണ്ട്. ഇടയ്ക്ക് വിളിക്കും. ഞാന്‍ പിന്നെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാറില്ല. അവരുടെ വളര്‍ച്ച മുഴുവന്‍ അവരുടെ കഴിവാണ് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.