ക്രിക്കറ്റിലും ഇനി ചുവപ്പു കാർഡ്

ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ പു​തി​യ നി​യ​മ​ങ്ങ​ള്‍ക്കു നാ​ളെ മു​ത​ല്‍ സാ​ധു​ത. നാ​ളെ മു​ത​ല്‍ ക്രി​ക്ക​റ്റ് അ​ടി​മു​ടി മാ​റും. അ​മ്പ​യ​ര്‍മാ​രു​ടെ അ​ധി​കാ​ര​പ​രി​ധി വ​ര്‍ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ളോ​ട് ക്രി​ക്ക​റ്റ് ലോ​കം എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല​റി​യാം.

ക​ളി​ക്ക​ള​ത്തി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യാ​ല്‍ ചുവപ്പുകാ​ര്‍ഡ് കാ​ണി​ച്ച് താ​ര​ത്തെ പു​റ​ത്താ​ക്കാം എ​ന്ന​താ​ണ് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലെ പ്ര​ധാ​ന ഭാ​ഗം. ഫു​ട്‌​ബോ​ളി​ലും റ​ഗ്ബി​യി​ലു​മൊ​ക്കെ കാ​ണു​ന്ന ഈ ​നി​യ​മം ക്രി​ക്ക​റ്റി​ലേ​ക്കും വ​രു​ന്നു​വെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കേ​ണ്ട​ത്. മാ​ന്യ​ന്മാ​രു​ടെ ക​ളി​യാ​യ ക്രി​ക്ക​റ്റി​ല്‍ മാ​ന്യ​ത​യ്ക്കു നി​ര​ക്കാ​ത്ത സം​ഭ​വ​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യി അ​ര​ങ്ങേ​റു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു താ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ന്താ​രാ​ഷ്്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​നു പ്രേ​ര​ക​മാ​യ​ത്.

പെ​രു​മാ​റ്റം അ​തി​രു​വി​ട്ടാ​ല്‍ പു​റ​ത്താ​കും

ഒരവസര​ത്തി​ലും പെ​രു​മാ​റ്റം അ​തി​രു​വി​ടാന്‍ ​പാ​ടി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍, ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് താ​രം പു​റ​ത്താ​യി​രി​ക്കും. ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ടാ​ല്‍ ഫു​ട്‌​ബോ​ളി​ലേ​തു​പോ​ലെ ത​ന്നെ ഗ്രൗ്ണ്ടി​നു പു​റ​ത്തു​പോ​യേ മ​തി​യാ​കൂ. അ​മ്പ​യ​ര്‍മാ​ര്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന ഈ ​അ​ധി​കാ​രം എ​ത്ര​ത്തോ​ളം പ്ര​യോ​ഗ​ത്തി​ല്‍ വ​രു​ത്താ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്രി​ക്ക​റ്റ് നിരീ​ക്ഷ​ക​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

ചു​വ​പ്പു​കാ​ര്‍ഡ് കാ​ണി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ള്‍

അ​മ്പ​യ​ര്‍മാ​രെ വാ​ക്കു​ക​ള്‍ കൊ​ണ്ട് അ​ധി​ക്ഷേ​പി​ക്കു​ക​യോ, അ​വ​ര്‍ക്ക് നേ​രെ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യോ ചെ​യ്താ​ല്‍.ക​ളി​ക്കാ​ര്‍ക്കോ ഗ്രൗ​ണ്ടി​ലെ മ​റ്റ് വ്യ​ക്തി​ക​ള്‍ക്കോ നേ​രേ മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യാ​ല്‍

ബാ​റ്റി​ന്‍റെ അ​ള​വ് അ​മ്പ​യ​ര്‍ പ​രി​ശോ​ധി​ക്കും

പു​തി​യ നി​യ​മം ഓ​രോ ബാ​റ്റ്സ്മാന്‍റെയും ബാ​റ്റി​ന്‍റെ അ​ള​വ് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്നു. 108 മി​ല്ലി മീ​റ്റ​ര്‍ വീ​തി​യും, 67 മി​ല്ലി മീ​റ്റ​ര്‍ കനവും, 40 മി​ല്ലി​മീ​റ്റ​ര്‍ അഗ്രകനവു​മാണ് ബാ​റ്റു​ക​ള്‍ക്ക് വേ​ണ്ട പു​തി​യ അ​ള​വ്. ബാ​റ്റ് അ​ള​യ്ക്കു​ന്ന​തി​നാ​യി ഉ​പ​ക​ര​ണം അ​മ്പ​യ​ര്‍മാ​രു​ടെ പ​ക്ക​ലു​ണ്ടാ​കും.

റ​ണ്‍ ഔ​ട്ടി​ലും ബാ​റ്റ്സ്മാ​ന് അ​നു​കൂ​ല​മാ​യ മാ​റ്റം

ക്രീ​സി​ലേ​ക്ക് ബാ​റ്റ്സ്മാ​ന്‍ ഡൈ​വ് ചെ​യ്യു​ന്ന സ​മ​യ​ത്ത് ബാ​റ്റ് ക്രീ​സി​ലെ​ത്തി​യി​ട്ടും ഗ്രൗ​ണ്ട് തൊ​ടാ​ത്ത അ​വ​സ്ഥ​യി​ല്‍ നി​ല്‍ക്കെ എ​തി​ര്‍ ക​ളി​ക്കാ​ര​ന്‍ വി​ക്ക​റ്റ് തെ​റി​പ്പി​ച്ചാ​ല്‍ ഇ​നി മു​ത​ല്‍ ബാ​റ്റ്സ്മാ​ന്‍ റ​ണ്‍ഔ​ട്ടാ​വി​ല്ല. സ്റ്റംപിംഗി​ന്‍റെ സ​മ​യ​ത്തും നി​യ​മം ഇ​തു​ത​ന്നെ​യാ​ണ്. വി​ക്ക​റ്റ് കീ​പ്പ​റോ ഫീ​ല്‍ഡ​റോ ധ​രി​ച്ച ഹെ​ല്‍മെ​റ്റി​ല്‍ ത​ട്ടി​യ ശേ​ഷ​മാ​ണ് ഒ​രു ബാ​റ്റ്സ്മാ​ന്‍ റ​ണ്‍ഔ​ട്ടാ​വു​ന്ന​തോ ക്യാ​ച്ച് ചെ​യ്ത് പു​റ​ത്താ​വു​ന്ന​തോ സ്റ്റ​ംപ് ചെ​യ്ത് പു​റ​ത്താ​വു​ന്ന​തോ ആ​ണെ​ങ്കി​ല്‍ അ​ത് ഔ​ട്ടാ​യി​ത്ത​ന്നെ പ​രി​ഗ​ണി​ക്കും. ട്വ​ന്‍റി-20​യി​ലും ഇ​നി റി​വ്യു സി​സ്റ്റ​മു​ണ്ടാ​കും. ടെ​സ്റ്റി​ലാ​ണെ​ങ്കി​ല്‍ റി​വ്യൂ​വി​ന് അ​പ്പീ​ല്‍ ചെ​യ്യാ​വു​ന്ന​തി​ന്‍റെ എ​ണ്ണം കു​റ​യ്ക്കും.

ഡൈ​വിം​ഗ് അ​തി​ര്‍ത്തി ക​ട​ക്ക​രു​ത്

ബൗ​ണ്ട​റി ലൈ​നി​നു മു​ക​ളി​ലൂ​ടെ ചാ​ടിപ്പി​ടി​ച്ച് പ​ന്ത് അകത്തേ​ക്കി​ട്ട് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​ത് ഇ​നി ന​ട​ക്കി​ല്ല. ബൗ​ണ്ട​റി ക്യാ​ച്ചു​ക​ളി​ല്‍ ഫീ​ല്‍ഡ​ര്‍ പ​ന്തു​മാ​യു​ള്ള അ​വ​സാ​ന കോ​ണ്‍ടാ​ക്ട് ബൗ​ണ്ട​റി ലൈ​നി​ന് മു​മ്പാ​യി ന​ട​ത്ത​ണ​മെ​ന്നു ചുരുക്കം. അ​ല്ലാ​ത്ത​പ​ക്ഷം ബാ​റ്റി​ംഗ് ചെ​യ്യു​ന്ന ടീ​മി​ന് അ​നു​കൂ​ല​മാ​യി റ​ണ്‍സ് അ​നു​വ​ദി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി ബൗ​ണ്ട​റി ലൈ​നി​ന​രി​കി​ലെ അ​ഭ്യാ​സ ക്യാ​ച്ച് ഉ​ണ്ടാ​വി​ല്ല. പന്ത് തടയുന്പോൾ ബൗണ്ടറിക്കു പുറത്തുള്ള വസ്തുവി ലോ ആളിലോ സ്പർശമുണ്ടായാൽ അതു ബൗണ്ടറി യോ സിക്സറോ ആയി കണക്കാക്കും.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പ​ക​ര​ക്കാ​രു​ടെ എ​ണ്ണം നാ​ലി​ല്‍നി​ന്ന് ആ​റാ​ക്കി ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്.
സ്റ്റം​പി​ലെ ബെ​യ്ൽസ് തെ​റി​ച്ച് വി​ക്ക​റ്റ് കീ​പ്പ​ര്‍ക്കോ ഫീ​ല്‍ഡ​ര്‍ക്കോ പ​രി​ക്കു​പ​റ്റാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​നം ബെ​യ്‌​ലി​ല്‍ ഘ​ടി​പ്പി​ക്കും.

ടെ​സ്റ്റ് ക്രി​ക്ക​റ്റ​ല്‍ വി​ക്ക​റ്റ് വീ​ണ ശേ​ഷ​മു​ള്ള ഇ​ട​വേ​ള ര​ണ്ടു മി​നി​റ്റി​ല്‍നി​ന്ന് മൂ​ന്നാ​ക്കി.
ബൗ​ള്‍ ചെ​യ്യു​മ്പോ​ള്‍ ഒ​ന്നി​ല്‍ക്കൂ​ടു​ത​ല്‍ ത​വ​ണ ബൗ​ണ്‍സ് ചെ​യ്താ​ല്‍ അ​തു നോ​ബോ​ളാ​യി ക​ണ​ക്കാ​ക്കും. മു​മ്പ് ഇ​തു ര​ണ്ടു വ​രെ ആ​കാ​മാ​യി​രു​ന്നു.

പ​ന്ത് ബാ​റ്റ്‌​സ്മാ​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന​തി​നു മു​മ്പ് ഫീ​ല്‍ഡ​ര്‍ ത​ട​ഞ്ഞാ​ല്‍ അ​തു നോ​ബോ​ളോ ഡെ​ഡ് ബോ​ളോ ആ​യി​രി​ക്കും. ബൈ​യോ ലൈ​ഗ് ബൈ​യോ നോ​ബോ​ളാ​യാ​ല്‍ ഇ​നി മു​ത​ല്‍ ര​ണ്ടി​നും പ്ര​ത്യേ​കം റ​ണ്‍ ന​ല്‍കും.

നാ​ളെ ആ​രം​ഭി​ക്കു​ന്ന ശ്രീ​ല​ങ്ക-​പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്-​ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര​ക​ളോ​ടെ​യാ​യി​രി​ക്കും പു​തി​യ നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. ഇ​ന്ത്യ – ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യ്ക്ക് പു​തി​യ ക്രി​ക്ക​റ്റ് നി​യ​മം ഈ ​പ​ര​മ്പ​ര​യ്ക്ക് ബാ​ധ​ക​മാ​കി​ല്ല. തീ​യ​തി​ക്കു മു​മ്പ് പ​ര​മ്പ​ര തു​ട​ങ്ങി​യ​തി​നാ​ലാ​ണി​ത്.

Related posts