ചൂ​ട്ടു​വെ​ളി​ച്ച​ത്തി​ന്‍റെ പൊ​ന്‍​പ്ര​ഭ​യി​ല്‍ വ​ലി​യ​ന്നം എ​ഴു​ന്ന​ള്ളി; ഭ​ക്തി​യി​ൽ ആ​റാ​ടി ഗ്രാ​മ​വാ​സി​ക​ൾ; നീ​ലം​പേ​രൂ​ര്‍ പ​ട​യ​ണി​ക്ക് പ​രി​സ​മാ​പ്തി

നീ​​ലം​​പേ​​രൂ​​ര്‍: ചൂ​​ട്ടു​​വെ​​ളി​​ച്ച​​ത്തി​​ന്‍റെ പൊ​​ന്‍​പ്ര​​ഭ​​യി​​ല്‍ പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ നി​​റ​​ഞ്ഞാ​​ടി​​യ വ​​ലി​​യ​​ന്ന​​ത്തി​​ന്‍റെ എ​​ഴു​​ന്ന​​ള്ള​​ത്തോ​​ടെ നീ​​ലം​​പേ​​രൂ​​ര്‍ പൂ​​രം പ​​ട​​യ​​ണി​​ക്ക് പ​​രി​​സ​​മാ​​പ്തി. ഒ​​രു ഗ്രാ​​മ​​ത്തി​​ന്‍റെ ആ​​വേ​​ശ​​വും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും ക​​ണ്‍​കു​​ളി​​ര്‍​ക്കെ ക​​ണ്ട ആ​​വേ​​ശ​​ത്തി​​ലാ​​ണ് നൂ​​റു ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍​നി​​ന്നും പി​​രി​​ഞ്ഞു​​പോ​​യ​​ത്.

രാ​​ത്രി പ​​ത്തി​​ന് ചേ​​ര​​മാ​​ന്‍ പെ​​രു​​മാ​​ള്‍ കോ​​വി​​ലി​​ല്‍ പോ​​യി അ​​നു​​വാ​​ദം വാ​​ങ്ങി​​യ ശേ​​ഷ​​മാ​​ണ് പ​​ട​​യ​​ണി ച​​ട​​ങ്ങു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​ത്. ഒ​​രു വ​​ല്യ​​ന്ന​​വും ര​​ണ്ട് ഇ​​ട​​ത്ത​​രം അ​​ന്ന​​ങ്ങ​​ളും 50 ചെ​​റി​​യ​​ന്ന​​ങ്ങ​​ളു​​മാ​​ണ് ഇ​​ത്ത​​വ​​ണ പൂ​​ര​​ത്തി​​ന് എ​​ഴു​​ന്ന​​ള്ളി​​യ​​ത്.

വ​​ല്യ​​ന്ന​​വും ര​​ണ്ട് ഇ​​ട​​ത്ത​​രം അ​​ന്ന​​ങ്ങ​​ളും ചെ​​റി​​യ അ​​ന്ന​​ങ്ങ​​ളും പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ എ​​ത്തി. അ​​ര​​യ​​ന്ന​​ങ്ങ​​ള്‍​ക്കൊ​​പ്പം നീ​​ലം​​പേ​​രൂ​​ര്‍ നീ​​ല​​ക​​ണ്ഠ​​ന്‍ എ​​ന്നു ക​​ര​​ക്കാ​​ര്‍ വി​​ളി​​ക്കു​​ന്ന പൊ​​യ്യാ​​ന, കോ​​ല​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും എ​​ത്തി. പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ തി​​ങ്ങി​​നി​​റ​​ഞ്ഞ ഭ​​ക്ത​​ര്‍ ആ​​ര്‍​പ്പു വി​​ളി​​ക​​ളോ​​ടെ​​യാ​​ണ് കോ​​ല​​ങ്ങ​​ളെ​​യും അ​​ന്ന​​ങ്ങ​​ളെ​​യും എ​​തി​​രേ​​റ്റ​​ത്.

ചൂ​​ട്ടു​​വെ​​ളി​​ച്ച​​ത്തി​​ന്‍റെ പ്ര​​ഭ​​യി​​ല്‍ ആ​​ര്‍​പ്പു​​വി​​ളി​​ക​​ള്‍ ഏ​​റ്റു​​വാ​​ങ്ങി​​യാ​​ണ് അ​​ന്ന​​ങ്ങ​​ള്‍ ദേ​​വീ​​ന​​ട​​യി​​ലേ​​ക്ക് എ​​ഴു​​ന്ന​​ള്ളി​​യ​​ത്. വ​​ലി​​യ​​ന്ന​​ങ്ങ​​ളും ഇ​​ട​​ത്ത​​രം അ​​ന്ന​​ങ്ങ​​ളും മ​​റ്റു കോ​​ല​​ങ്ങ​​ളും പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ എ​​ത്തി​​യ​​തി​​നു​​ശേ​​ഷം ദേ​​വീ​​വാ​​ഹ​​ന​​മാ​​യ സിം​​ഹം എ​​ഴു​​ന്ന​​ള്ളി.​​

അ​​ന്ന​​ങ്ങ​​ളും കോ​​ല​​ങ്ങ​​ളും ക്ഷേ​​ത്ര​​സ​​ന്നി​​ധി​​യി​​ല്‍ എ​​ത്തി​​യ​​ശേ​​ഷം സിം​​ഹം എ​​ഴു​​ന്ന​​ള്ളു​​ന്ന​​തോ​​ടെ ആ​​ര്‍​പ്പു​​വി​​ളി​​ക​​ളും വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ളും കൊ​​ണ്ട് ക്ഷേ​​ത്ര​​പ​​രി​​സ​​രം മു​​ഖ​​രി​​ത​​മാ​​യി. തു​​ട​​ര്‍​ന്ന് പ​​ട​​യ​​ണി​​യു​​ടെ വ്ര​​തം അ​​നു​​ഷ്ഠി​​ച്ച കാ​​ര്‍​മി​​ക​​ന്‍ അ​​രി​​യും തി​​രി​​യും സ​​മ​​ര്‍​പ്പി​​ച്ച​​തോ​​ടെ ഈ ​​വ​​ര്‍​ഷ​​ത്തെ പ​​ട​​യ​​ണി​​ക്ക് പ​​രി​​സ​​മാ​​പ്തി കു​​റി​​ച്ചു.

Related posts

Leave a Comment