നേപ്പാളിന്റെ ചൊറിച്ചില്‍ തീരുന്നില്ല ! ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി ; പുതിയ നിയമം ഇങ്ങനെ…

ഗ്രഹണ സമയത്ത് നീര്‍ക്കോലിയും തലപൊക്കും എന്നു പറയുന്നത് അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രവൃത്തികളുമായി നേപ്പാള്‍ വീണ്ടും.

ഇന്ത്യയുടെ സ്ഥലങ്ങള്‍ സ്വന്തം സ്ഥലങ്ങളാക്കി ഭൂപടം പരിഷ്‌ക്കരിച്ചതിനു പിന്നാലെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വനിയമവും നേപ്പാള്‍ ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുകയാണ്.

നേപ്പാളി പൗരന്മാരെ വിവാഹം ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇനി കുറഞ്ഞത് ഏഴുവര്‍ഷം കാത്തിരിക്കണം.
നേപ്പാള്‍ ആഭ്യന്തരമന്ത്രി റാം ബഹദൂര്‍ ഥാപ്പ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിനു ശേഷമേ പൗരത്വം നല്‍കൂവെന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ഭേദഗതിയെ ന്യായീകരിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ പൗരത്വ നിയമത്തിലെ വ്യവസ്ഥ നേപ്പാളുകാര്‍ക്ക് ബാധകമല്ല എന്നിരിക്കെയാണ് നേപ്പാളിന്റെ ധിക്കാരപരമായ നടപടി.

Related posts

Leave a Comment