22 പേ​രു​മാ​യി നേ​പ്പാ​ളി​ല്‍ ചെ​റു​വി​മാ​നം കാ​ണാ​താ​യി ! വി​മാ​ന​ത്തി​ല്‍ നാ​ല് ഇ​ന്ത്യ​ക്കാ​ര്‍…

നാ​ല് ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ 22 പേ​രു​മാ​യി ചെ​റു​വി​മാ​നം നേ​പ്പാ​ളി​ലെ ജോം​സ​മി​ല്‍ കാ​ണാ​താ​യി. കാ​ഠ്മ​ണ്ഡു ആ​സ്ഥാ​ന​മാ​യ താ​രാ എ​യ​റി​ന്റെ ചെ​റു​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.55ഓ​ടെ​യാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. നേ​പ്പാ​ളി​ലെ പൊ​ഖ​റ​യി​ല്‍​നി​ന്നും ജോം​സ​മി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 22 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. വി​മാ​നം കാ​ണാ​താ​യ കാ​ര്യം താ​രാ എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​റ​ന്നു​യ​ര്‍​ന്ന് മി​നി​ട്ടു​ക​ള്‍​ക്ക​കം എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ത്രി​ഭു​വ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ല് ഇ​ന്ത്യ​ക്കാ​രെ​ക്കൂ​ടാ​തെ മൂ​ന്ന് ജ​പ്പാ​ന്‍ പൗ​ര​ന്മാ​രും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​ര്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. അ​തി​നി​ടെ ജോം​സ​മി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന…

Read More

സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം ദൃഢമായി ! ആണ്‍സുഹൃത്തിനെ കാണാന്‍ 16കാരിയുടെ സാഹസിക യാത്ര; അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരിക്ക് ഒടുവില്‍ സംഭവിച്ചതോ…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാന്‍ പുറപ്പെട്ടത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവില്‍ താമസിക്കുന്ന കുട്ടി വിമാന മാര്‍ഗമാണ് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ബസില്‍ കയറിയും മറ്റുമാണ് മധ്യ പ്രാദേശില്‍ എത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. മധ്യപ്രദേശില്‍ എത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. പൊലീസ് കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിലാണ്.

Read More

ശ്രീരാമനെയും ഇന്ത്യ അടിച്ചു മാറ്റിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ! ശ്രീരാമന്‍ നേപ്പാളിലെ രാജാവായിരുന്നുവെന്ന അവകാശവാദവുമായി കെ.പി ശര്‍മ ഒലി…

ശ്രീരാമനെ ഇന്ത്യ തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തതെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യ ശ്രീരാമനെ സ്വന്തമാക്കിയതെന്നും നേപ്പാളിലെ ഒരിടത്തു നിന്നുമാണ് രാമന്‍ വന്നതെന്നും ഒലി പറഞ്ഞു. വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒലി. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കാണിച്ചത് സാംസ്‌കാരിക വഞ്ചനയാണെന്നും ഒലി വ്യക്തമാക്കി. ഇന്നത്തെ അയോധ്യയില്‍ നിന്ന്, വിവാഹത്തിനായി രാമന്‍ നേപ്പാളിലേക്ക് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞു.”ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാല്‍ നാം സാംസ്‌കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും…

Read More

നേപ്പാളിന്റെ ചൊറിച്ചില്‍ തീരുന്നില്ല ! ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി ; പുതിയ നിയമം ഇങ്ങനെ…

ഗ്രഹണ സമയത്ത് നീര്‍ക്കോലിയും തലപൊക്കും എന്നു പറയുന്നത് അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രവൃത്തികളുമായി നേപ്പാള്‍ വീണ്ടും. ഇന്ത്യയുടെ സ്ഥലങ്ങള്‍ സ്വന്തം സ്ഥലങ്ങളാക്കി ഭൂപടം പരിഷ്‌ക്കരിച്ചതിനു പിന്നാലെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വനിയമവും നേപ്പാള്‍ ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. നേപ്പാളി പൗരന്മാരെ വിവാഹം ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇനി കുറഞ്ഞത് ഏഴുവര്‍ഷം കാത്തിരിക്കണം. നേപ്പാള്‍ ആഭ്യന്തരമന്ത്രി റാം ബഹദൂര്‍ ഥാപ്പ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിനു ശേഷമേ പൗരത്വം നല്‍കൂവെന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ഭേദഗതിയെ ന്യായീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പൗരത്വ നിയമത്തിലെ വ്യവസ്ഥ നേപ്പാളുകാര്‍ക്ക് ബാധകമല്ല എന്നിരിക്കെയാണ് നേപ്പാളിന്റെ ധിക്കാരപരമായ നടപടി.

Read More

വേദനയോടെ നാട്; നേ​പ്പാ​ളി​ൽ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു

കു​ന്ന​മം​ഗ​ലം: നേ​പ്പാ​ളി​ൽ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. പ്ര​വീ​ൺ കു​മാ​ർ, ഭാ​ര്യ ശ​ര​ണ്യ, മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര, അ​ർ​ച്ച, അ​ഭി​ന​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച‍​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഡ​ല്‍​ഹി​യി​ൽ​നി​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ഞ്ച് ആം​ബു​ല​ന്‍​സു​ക​ളി​ല്‍ വി​ലാ​പ​യാ​ത്ര​യാ​യി​ട്ടാ​ണ് കൊ​ണ്ടു​പോ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​ഞ്ജി​ത് കു​മാ​ർ, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​രി​പ്പൂ​രി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തും. നേ​പ്പാ​ളി​ലെ റി​സോ​ര്‍​ട്ടി​ൽ ഹീ​റ്റ​റി​ൽ​നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മ​രി​ച്ച എ​ട്ട് പേ​രു​ടെ​യും പോ​സ്റ്റു​മോ​ര്‍​ട്ടം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

Read More

മാ​ധ​വ് വീ​ട്ടി​ലെ​ത്തി; അ​ച്ഛ​നും അ​മ്മ​യും അ​നി​യ​നും പോ​യ​ത​റി​യാ​തെ; സം​സ്‌​കാ​രം നാ​ളെ കു​ന്നമം​ഗ​ല​ത്തെ വീ​ട്ടി​ല്‍

കോ​ഴി​ക്കോ​ട് : നേ​പ്പാ​ളി​ലെ ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും. കു​ന്നമം​ഗ​ലം താ​ളി​ക്കു​ണ്ട് പു​ന​ത്തി​ല്‍ ര​ഞ്ജി​ത്ത് കു​മാ​ര്‍, ഭാ​ര്യ കാ​ര​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ കാ​ഠ്മ​ണ്ഡു​വി​ല്‍നി​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം 3.30 ന് ​ഡ​ല്‍​ഹി​യി​ലെ​ത്തി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​ക്കും. കൊ​ച്ചി​യി​ല്‍ നി​ന്ന് റോ​ഡ് മാ​ര്‍​ഗം കോ​ഴി​ക്കോ​ടെ​ത്തി​ക്കും വി​ധ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ടെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൊ​ക​വൂ​രി​ലെ വീ​ട്ടി​ലും പി​ന്നീ​ട് കു​ന്നമം​ഗ​ല​ത്തെ വീ​ട്ടി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച ശേ​ഷ​മാ​ണ് സം​സ്‌​കാ​രം. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന​ലെ ത​ന്നെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ന്നെ പൂ​ര്‍​ത്തി​യാ​യി. അ​തേ​സ​മ​യം അ​ച്ഛ​നും അ​മ്മ​യും അ​നി​യ​നും ന​ഷ്ട​പ്പെ​ട്ട​ത​റി​യാ​തെ മാ​ധ​വ് ഇ​ന്ന​ലെ രാ​ത്രി നാ​ട്ടി​ലെ​ത്തി . ചി​ല അ​ത്യാ​വ​ശ്യ കാ​ര്യ​മു​ള്ള​തി​നാ​ല്‍ അ​ച്ഛ​നും…

Read More

ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ ഇപ്പോഴും പെട്രോളടിക്കുന്നത് ലിറ്ററിന് 68 രൂപ നിരക്കില്‍; ഇതിനു പിന്നിലെ കാരണമറിഞ്ഞാല്‍ ആരും വാപൊളിച്ചു പോകും…

പാറ്റ്‌ന: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. ഏകദേശം 82 രൂപയാണ് രാജ്യത്ത് ഇന്ന് പെട്രോളിന്റെ വില. ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നതുമില്ല. പക്ഷേ ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ക്ക് മാത്രം പെട്രോള്‍ ലിറ്ററിന് 67.81 രൂപയ്ക്കും ഡീസലിന് 56.56 രൂപയ്ക്കും കിട്ടും.എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്. ഇന്ത്യയില്‍ തുടര്‍ച്ചയായി 16-ാം ദിവസവും വില കൂടുമ്പോഴാണിത്. ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്. സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി…

Read More

സന്യാസത്തോട് വിട! ബാല്യകാലസഖിയെ വിവാഹം കഴിക്കാന്‍ ടിബറ്റന്‍ ലാമ തായേ ദോര്‍ജ; വധു 36കാരിയായ ഇന്ത്യക്കാരി; അപൂര്‍വ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

കഠിനമായ ജീവിതചര്യകളാണ് ടിബറ്റന്‍ സന്യാസിമാരുടേത്. ലൗകികജീവിതത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന ഇവര്‍ വിവാഹജീവിതത്തോട് തീരെ താല്പര്യമില്ലാത്തവരാണ്. എന്നാല്‍ തായേ ദോര്‍ജെയെന്ന ലാമ ഈ പതിവിന് തിരശീലയിട്ടിരിക്കുകയാണ്. കളിക്കൂട്ടുകാരിയായിരുന്ന പ്രണയിനിയെ വിവാഹം കഴിക്കാന്‍ സന്യാസത്തോട് വിടപറഞ്ഞിരിക്കുകയാണ് ഈ 33കാരന്‍. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ദോര്‍ജെ പ്രണയിനിയായ യാംഗ്‌സോമിന്റെ കഴുത്തില്‍ മിന്നുംചാര്‍ത്തി. ഇന്ത്യക്കാരിയായ യാംഗ്‌സോമിന് ലാമയേക്കാള്‍ മൂന്നു വയസ് കൂടുതലാണെന്നതാണ് ഏറെ കൗതുകം. വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനം തനിക്കു മാത്രമല്ല തന്റെ വംശത്തിലുള്ളവര്‍ക്കും പുതിയ ദിശാബോധം നല്കുമെന്നാണ് അദേഹം പറയുന്നത്. ഭൂട്ടാനില്‍ ജനിച്ച യാംഗ്‌സോം ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസം നേടിയത്. വിവാഹിതനായെങ്കിലും സന്യാസജീവിതം മാത്രമാണ് ഉപേക്ഷിക്കുന്നത്. തുടര്‍ന്നും ബുദ്ധമതത്തെ സംബന്ധിച്ച ക്ലാസുകളും മറ്റുമായി ദോര്‍ജെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ടിബറ്റന്‍ ബുദ്ധപാരമ്പര്യത്തിലെ ലാമ’പദവി ഉപേക്ഷിച്ചാണ് തായേ ദോര്‍ജേ ലൗകികജീവിതത്തിലേക്കു പ്രവേശിച്ചത്. ഒന്നര…

Read More