അ​ഗ​സ്ത്യ വ​ന​ത്തി​ൽ മ​ഴ; നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു;  83  മീറ്ററെത്തിയാൽ തു​റ​ന്നു​വി​ടുമെന്ന് അധികൃതർ

കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​വ​ന​ത്തി​ൽ മ​ഴ ക​ന​ത്ത​തോ​ടെ ഡാ​മി​ലേ​യ്ക്ക് നീ​രെ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​ർ​ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മ​ഴ നീ​ണ്ടു നി​ന്നാ​ൽ അ​ണ​കെ​ട്ട് തു​റ​ന്നു​വി​ടും. ശനിയാഴ്ച രാ​വി​ലെ 8 ന് ​ഡാ​മി​ൽ 81.250 മീ​റ്റ​ർ ജ​ല​മാ​ണ് ഉ​ള്ള​ത്.

രാ​ത്രി​യി​ൽ വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നാ​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ഡാം ​എ.​ഇ ജോ​സ് അ​റി​യി​ച്ചു. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 85.750 മീ​റ്റ​ർ ആ​ണ് ഡാ​മി​ൽ ജ​ല​നി​ര​പ്പ് 83 ആ​യാ​ൽ തു​റ​ന്നു​വി​ടും. നെ​യ്യാ​റി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ർ, ക​ല്ലാ​ർ തു​ട​ങ്ങി​യ 15 ളം ​ന​ദി​ക​ളി​ൽ ന​ല്ല ജ​ല പ്ര​വാ​ഹ​മു​ണ്ട്. അ​തി​നാ​ൽ ത​ന്നെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത ജ​ല​വി​ഭ​വ വ​കു​പ്പ് കാ​ണു​ന്നു.

Related posts