ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്സ്; എം​​എ ചാ​​ന്പ്യ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: തോ​​രാ​​മ​​ഴ​​യി​​ലും പോ​​രാ​​ട്ട​​വീ​​ര്യം ഒ​​ട്ടും ചോ​​രാ​​തെ കോ​​ത​​മം​​ഗ​​ലം എം​​എ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന സം​​സ്ഥാ​​ന ഇ​​ന്‍റ​​ർക്ല​​ബ് അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 13 സ്വ​​ർ​​ണ​​വും 13 വെ​​ള്ളി​​യും 16 വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 243 പോ​​യി​​ന്‍റു​​മാ​​യാ​​ണ് എം​​എ ചാ​​ന്പ്യ​​ൻ​​പ​​ട്ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്.

ഒ​​ൻ​​പ​​തു സ്വ​​ർ​​ണ​​വും 11 വെ​​ള്ളി​​യും ഒ​​ൻ​​പ​​തു വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 209 പോ​​യി​​ന്‍റു​​മാ​​യി മ​​ല​​ബാ​​ർ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി പു​​ല്ലൂ​​രാം​​പാ​​റ ര​​ണ്ടാ​​മ​​തും 18 സ്വ​​ർ​​ണ​​വും അ​​ഞ്ചു​​വെ​​ള്ളി​​യും അ​​ഞ്ചു വെ​​ങ്ക​​ല​​വു​​മാ​​യി 207 പോ​​യി​​ന്‍റു നേ​​ടി​​യ തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യ് മൂ​​ന്നാ​​മ​​തു​​മെ​​ത്തി.

മീ​​റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടു റി​​ക്കാ​​ർ​​ഡു​​ക​​ളാ​​ണ് പി​​റ​​ന്ന​​ത്. ജൂ​​ണി​​യ​​ർ വ​​നി​​ത​​ക​​ളു​​ടെ ട്രി​​പ്പി​​ൾ ജം​​പി​​ൽ കോ​​ത​​മം​​ഗ​​ലം മാ​​ർ അ​​ത​​നേ​​ഷ്യ​​സ് അ​​ക്കാ​​ഡ​​മി​​യി​​ലെ സാ​​ന്ദ്ര ബാ​​ബു 13.03 മീ​​റ്റ​​ർ താ​​ണ്ടി റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ഒ​​പ്പം ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ മീ​​റ്റി​​ലേ​​ക്കു​​ള്ള ബ​​ർ​​ത്തും ഉ​​റ​​പ്പി​​ച്ചു. കോ​​ത​​മം​​ഗ​​ല​​ത്തി​​ന്‍റെ ത​​ന്നെ കെ. ​​ആ​​ന​​ന്ദ് കൃ​​ഷ്ണ​​യാ​​ണ് റി​​ക്കാ​​ർ​​ഡ് നേ​​ടി​​യ മ​​റ്റൊ​​രു താ​​രം. ജൂ​​ണി​​യ​​ർ മെ​​ൻ വി​​ഭാ​​ഗ​​ത്തി​​ന്‍റെ 10000 മീ​​റ്റ​​റി​​ൽ 32 മി​​നി​​റ്റ് 4.52 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്താ​​ണ് ആ​​ന​​ന്ദ് റി​​ക്കാ​​ർ​​ഡി​​ന് അ​​ർ​​ഹ​​നാ​​യ​​ത്.

14ൽ ​​താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മ​​ല​​ബാ​​ർ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി 32 പോ​​യി​​ന്‍റു​​മാ​​യി ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. 16 പോ​​യി​​ന്‍റോ​ടെ കോ​​ഴി​​ക്കോ​​ട് ഉ​​ഷാ സ്കൂ​​ൾ ര​​ണ്ടാ​​മ​​തെ​​ത്തി. 16ൽ ​​താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ വേ​​ൾ​​ഡ് മ​​ല​​യാ​​ളി അ​​ക്കാ​​ഡ​​മി പൂ​​ഞ്ഞാ​​ർ 44 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും കോ​​ഴി​​ക്കോ​​ട് മ​​ല​​ബാ​​ർ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി 32 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​മെ​​ത്തി.

18ൽ ​​താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ കോ​​ഴി​​ക്കോ​​ട് മ​​ല​​ബാ​​ർ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി 50 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും കോ​​ത​​മം​​ഗ​​ലം എം​​എ 47 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​മെ​​ത്തി​​യ​​പ്പോ​​ൾ 20ൽ ​​താ​​ഴെ​​യു​​ള്ള വ​​നി​​ത​​ക​​ളി​​ൽ എം​​എ കോ​​ത​​മം​​ഗ​​ലം 88 പോ​​യി​​ന്‍റോടെ ഒ​​ന്നാ​​മ​​തും കോ​​ട്ട​​യം പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ അ​​ത്‌​ല​​റ്റി​​ക് ക്ല​​ബ് 76 പോ​​യി​​ന്‍റോ​ടെ ര​​ണ്ടാ​​മ​​തു​​മെ​​ത്തി.

14ൽ ​​താ​​ഴെ​​യ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ വേ​​ൾ​​ഡ് മ​​ല​​യാ​​ളി ക്ല​​ബ് പൂ​​ഞ്ഞാ​​ർ 23 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും തി​​രു​​നെ​​ല്ലി അ​​ത്‌ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 14 പോ​​യി​​ന്‍റോടെ ര​​ണ്ടാ​​മ​​തും എ​​ത്തി​​യ​​പ്പോ​​ൾ 16ൽ ​​താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ മ​​ല​​ബാ​​ർ സ്പോ​​ർ​​ട് അ​​ക്കാ​​ഡ​​മി പു​​ല്ലൂ​​രാം​​പാ​​റ 43 പോ​​യി​​ന്‍റും തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യ് 27 പോ​​യി​​ന്‍റും നേ​​ടി.

18ൽ ​​താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ജിവി രാ​​ജ 48 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യ് 44 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​മെ​​ത്തി. 20ൽ ​​താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ 85.5 പോ​​യി​​ന്‍റു​​മാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യ് ഒ​​ന്നാ​​മ​​തും 78 പോ​​യി​​ന്‍റു​​മാ​​യി കോ​​ത​​മം​​ഗ​​ലം മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​മെ​​ത്തി.

തോ​​മ​​സ് വ​​ർ​​ഗീ​​സ്

Related posts