ഒന്നിനും ജലമില്ല..! പതിനഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ളം ആവശ്യപ്പെട്ട് നിലമ്പൂര്‍ സിഎച്ച് കോളനിക്കാർ നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു

nilamboor-colonyനി​ല​ന്പൂ​ർ: കു​ടി​വെ​ള്ള​വും കു​ളി​ക്കാ​നു​ള്ള വെ​ള്ള​വും ചോ​ദി​ച്ച് നി​ല​ന്പൂ​ർ സി​എ​ച്ച് കോ​ള​നി​ക്കാ​ർ വാ​ർ​ഡം​ഗം കൂ​ടി​യാ​യ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നെ ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി മു​മ്മു​ള്ളി വാ​ർ​ഡി​ലു​ൾ​പ്പെ​ടു​ന്ന സി​എ​ച്ച് കോ​ള​നി​യി​ലെ നൂ​റോ​ളം വ​രു​ന്ന താ​മ​സ​ക്കാ​ർ​ക്ക് കു​ടി​ക്കാ​നും കു​ളി​ക്കാ​നും വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്.

വാ​ർ​ഡം​ഗ​ത്തി​ന്‍റെ അ​ടു​ത്ത് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ഇ​രു​പ​തോ​ളം വ​രു​ന്ന സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്. വാ​ർ​ഡം​ഗ​വും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പി.​വി.​ഹം​സ ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ട്ട് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞു. തു​ട​ർ​ന്ന് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്നു​റ​പ്പ് ന​ൽ​കി.

പ​ല​ സ്ത്രീ​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത് കു​ടി​വെ​ള്ള​മി​ല്ലെ​ങ്കി​ലും കി​ണ​റി​ൽ നി​ന്ന് കി​ട്ടു​ന്ന​ത് കൊ​ണ്ട് പ്ര​ശ്നം തീ​ർ​ത്തു​കൊ​ള്ളാം എ​ന്നാ​ൽ കു​ളി​ക്കാ​നു​ള്ള വെ​ള്ള​മെ​ങ്കി​ലും എ​ത്തി​ച്ചു​ത​ര​ണ​മെ​ന്നാ​ണ്. പ​ല​രും ഓ​ട്ടോ​റി​ക്ഷ​യി​ൽ നൂ​റു​രൂ​പ ന​ൽ​കി മൈ​ലാ​ടി പു​ഴ​ക്ക​ട​വി​ൽ പോ​യാ​ണ് കു​ളി​ക്കു​ന്ന​തും അ​ല​ക്കു​ന്ന​തും. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​ണ് അ​ത്യാ​വ​ശ്യം വേ​ണ്ട​തെ​ന്നും അ​പേ​ക്ഷി​ച്ചു.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് മു​മ്മു​ള്ളി വാ​ർ​ഡി​ലാ​ണെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​ഹം​സ പ​റ​ഞ്ഞു. വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ നി​ന്ന് ദി​വ​സം 25000 ലി​റ്റ​ർ വെ​ള്ള​മാ​ണ് ന​ഗ​ര​സ​ഭ നി​ല​ന്പൂ​ർ ടൗ​ണി​ൽ മാ​ത്രം വി​ത​ര​ണം ചെ​യ്യാ​ൻ വി​ല ന​ൽ​കി വാ​ങ്ങു​ന്ന​ത്.​ഇ​തി​നാ​യി മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പ​ത്തു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യും ഹം​സ പ​റ​ഞ്ഞു.ു

Related posts