നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെയാണ്? ചെയ്തുപോയ തെറ്റുകളേയോര്‍ത്ത് ജീവിക്കുന്ന ആ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ഇങ്ങനെയാണ്, കുട്ടിക്കുറ്റവാളിക്കു സംഭവിച്ച മാറ്റങ്ങള്‍ ഇതൊക്കെ

kuttavaliസകലകലാ വല്ലഭനായാണ് നോര്‍ത്ത് ഡല്‍ഹിയിലെ ജുവനൈല്‍ ഹോമിലെ ശിക്ഷാകാലാവധി കഴിഞ്ഞ് നിര്‍ഭയാ കൊലക്കേസ് പ്രതി പുറത്തിറങ്ങിയത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ബസില്‍ വച്ച് നിര്‍ഭയ എന്നറിയപ്പെടുന്ന ജ്യോതി കൃഷ്ണയെന്ന ഇരുപത്തിമൂന്നുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരില്‍ ഉണ്ടായിരുന്നതും അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതുമായ ആളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്.

മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 2015 ല്‍ പുറത്തിറങ്ങിയ ഇയാള്‍ ഒരു വര്‍ഷത്തോളം ഒരു സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. അതിനോടകം പെയിന്റിംഗ്, ടെയ്‌ലറിംഗ്, കുക്കിംഗ് തുടങ്ങി പലതിലും അയാള്‍ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. 21 ാം വയസില്‍ സ്വാതന്ത്രം കിട്ടി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ എവിടെയോ വഴിയോര ഭക്ഷണശാല നടത്തുകയാണ് ഇയാള്‍ എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. സുരക്ഷയെക്കരുതി കൃത്യ സ്ഥലം വെളിപ്പെടുത്താന്‍ ഇവര്‍ തയാറല്ല.

തികഞ്ഞ അച്ചടക്കത്തോടെയുള്ള പെരുമാറ്റമാണ് ഇയാള്‍ ജുവൈല്‍ ഹോമില്‍ കാഴ്ച വച്ചതെന്ന് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പറയുന്നു. തികഞ്ഞ ഈശ്വരവിശ്വാസിയായി കാണപ്പെട്ട ഇയാള്‍ ദിവസവും അഞ്ച് തവണയെങ്കിലും പ്രാര്‍ഥിക്കുന്നത് പതിവായിരുന്നു. പഠന കാര്യത്തില്‍ ഇയാള്‍ അലസനായിരുന്നു. സ്വന്തം പേരെഴുതാന്‍ മാത്രമാണ് അറിയാമായിരുന്നത്. എന്നാല്‍ ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഇയാള്‍ അതിവിദഗ്ധനായിരുന്നു. ജുവനൈല്‍ ഹോമിലേക്കുള്ള ഭക്ഷണം തയാറാക്കുന്നവരെ ഇയാള്‍ സഹായിച്ചിരുന്നു. മറ്റ് തടവുകാര്‍ക്കും ഇയാള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിയ്ക്കാന്‍ വലിയ താത്പര്യമായിരുന്നു. പതിനൊന്നാം വയസില്‍ വീടുവിട്ടിറങ്ങി ഡല്‍ഹിയിലെത്തിയ ഇയാള്‍ കേസിലെ മറ്റ് പ്രതികളുടെ ഒപ്പം കൂടുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട ബസിലെ ക്ലീനര്‍ ജോലിയാണ് ഇയാള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നത്തെയും പോലെ അന്നും അവര്‍ ഇയാളെ ഒപ്പം കൂട്ടുകയായിരുന്നു എന്ന് പറയപ്പെടുന്നു.

Related posts