എനിക്ക് ലാലേട്ടന്റെ ‘സുഖമോ ദേവി’ വളരെയിഷ്ടമാണ്. കാരണം മോഹന്‍ലാലിനെപ്പോലെ പ്ലസന്റായി നില്ക്കുന്ന ഒരു നടന്, പടത്തിന്റെ പകുതിയില്‍ മരിച്ചിട്ടും അത് നിലനിര്‍ത്താന്‍ ആ സ്ക്രിപ്റ്റിനും വേണുനാഗവള്ളിക്കും കഴിഞ്ഞു എന്ന് ഉർവശി.
വളരെ പെട്ടെന്ന് ഇടിവെട്ടു പോലെയാണ് ആ സീന്‍ പറയുന്നത്. ‘സണ്ണി മരിച്ചു പോയി കേട്ടോ’ എന്ന് പറഞ്ഞിട്ട് റോഡിലൊരു ആള്‍ക്കൂട്ടം അങ്ങ് പോകുകയാണ്. ഇത് കേട്ട് പ്രേക്ഷകര്‍ സ്തംഭിച്ചു പോകും.
പക്ഷേ, ഒരിക്കലും ലാലേട്ടന്റെ ഓര്‍മകള്‍ നഷ്ടപ്പെടുത്താതെ അവസാനത്തെ ഫ്രെയിം വരെ സണ്ണി, സണ്ണി എന്ന് വിളിച്ച് ജീവിക്കുകയാണ്. എവിടെയൊക്കെയോ പല ഷോട്ടുകളിലും ലാലേട്ടന്റെ ഓര്‍മകള്‍ വരും. ലാലേട്ടന്റെ സിനിമകളില്‍ അതൊരു ബ്രില്ല്യന്റ് സിനിമയായിട്ടാ എനിക്കു തോന്നുന്നത എന്ന് ഉര്‍വശി പറഞ്ഞു.