Set us Home Page

പ​ന്ത​ള​ത്തെ പ​രാ​ജ​യ​വും ബി​ജെ​പി​ക്കു ഭ​ര​ണ​വും: സി​പി​എ​മ്മി​ല്‍ കൂ​ടു​ത​ല്‍​ പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി


പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം മാ​ത്ര​മ​ല്ല, ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ലേ​റാ​ന്‍ സ​ഹാ​യി​ച്ച സാ​ഹ​ച​ര്യ​വും വി​ല​യി​രു​ത്തി സി​പി​എം റി​പ്പോ​ര്‍​ട്ട്.

തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന്റെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടിം​ഗ് ഇ​ന്ന​ലെ പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി​യി​ല്‍ ന​ട​ന്നു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ അ​ട​ക്കം മാ​റ്റി അ​ടി​മു​ടി ശു​ദ്ധി​ക​ല​ശ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പ​ന്ത​ള​ത്തെ സി​പി​എം.

ക​ഴി​ഞ്ഞ​യാ​ഴ്ച പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഏ​രി​യാ സെ​ക്ര​ട്ട​റി ഫ​സ​ലി​നെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്. ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​യ​ലു​ണ്ടാ​യി​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​ഡി. ബൈ​ജു​വി​നെ​യും മാ​റ്റി.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ബി. ഹ​ര്‍​ഷ​കു​മാ​റി​നാ​ണ് നി​ല​വി​ല്‍ പ​ന്ത​ളം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. പാ​ല​ക്കാ​ടി​നൊ​പ്പം ബി​ജെ​പി​ക്കു ഭ​ര​ണം ല​ഭി​ച്ച ന​ഗ​ര​സ​ഭ​യാ​ണ് പ​ന്ത​ളം. അ​തു​കൊ​ണ്ടു​ത​ന്നെ പ​ന്ത​ള​ത്തെ പ​രാ​ജ​യം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യും ഗൗ​ര​വ​ത്തി​ലെ​ടു​ത്താ​ണ് റി​പ്പോ​ര്‍​ട്ടിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.


പ​ന്ത​ളം ഏ​രി​യാ​യി​ല്‍​പെ​ട്ട കു​ര​മ്പാ​ല, കു​ള​ന​ട, മു​ടി​യൂ​ര്‍​ക്കോ​ണം, പ​ന്ത​ളം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ​യു​ള്ള​താ​യി പ​റ​യു​ന്നു. ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ ശി​പാ​ര്‍​ശ​ക​ള്‍ ജി​ല്ലാ, സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷ​മേ പു​റ​ത്തു​വി​ടു​ക​യു​ള്ളൂ.

സ്ഥാനാർഥി നിർണയത്തിലെ വീഴ്ച
സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ പി​ഴ​വും ഇ​ട​തു മു​ന്ന​ണി​യെ ഒ​റ്റ​ക്കെ​ട്ട​യി കൊ​ണ്ടു പോ​കു​ന്ന​തി​ലെ വീ​ഴ്ച​യും പ​രാ​ജ​യ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച വാ​ര്‍​ഡു​ക​ളി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ​യ​ട​ക്കം നീ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ഏ​രി​യാ ക​മ്മി​റ്റി​യി​ലു​യ​ര്‍​ന്നു​വ​ന്ന വി​ഭാ​ഗീ​യ​ത, സാ​മു​ദാ​യി​ക വേ​ര്‍​തി​രി​വ് ഇ​വ​യും പ​രാ​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ത്ത​വ​ണ ഒ​മ്പ​ത് സീ​റ്റു​ക​ള്‍ മാ​ത്ര​മേ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ള്ളൂ. 18 സീ​റ്റു നേ​ടി​യാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

ഏ​രി​യാ ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ലെ കു​ള​ന​ട​യി​ല്‍ ര​ണ്ടാം​ത​വ​ണ​യും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​നു ഭ​ര​ണം നി​ല​നി​ര്‍​ത്താ​നാ​യ​ത്. തു​മ്പ​മ​ണ്‍ വീ​ണ്ടും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​മാ​യി.

സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം മു​ന്‍​കൂ​ട്ടി ക​ണ്ടി​ല്ല
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ ധ്രൂ​വീ​ക​ര​ണം മു​ന്‍​കൂ​ട്ടി കാ​ണു​ന്ന​തി​ല്‍ സി​പി​എം ഏ​രി​യാ നേ​തൃ​ത്വം പ​രാ​ജ​യ​പെ​ട്ട​ത്താ​യി സം​സ്ഥാ​ന ക​മ്മ​റ്റി വി​ല​യി​രു​ത്തി.

ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ന്റെ മൂ​ല​കേ​ന്ദ്ര​മാ​യ പ​ന്ത​ള​ത്ത് വ​ലി​യ​തോ​തി​ല്‍ സാ​മു​ദാ​യി​ക ധ്രൂ​വീ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ല്‍ ത​ന്നെ ഇ​തു പ്ര​ക​ട​മാ​യി​രു​ന്നു.

ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി ര​ണ്ടു​പേ​രെ പ്ര​ഖ്യ​പി​ച്ച​തും തി​രി​ച്ച​ടി​യാ​യി. ആ​ര്‍. ജ്യോ​തി​കു​മാ​റി​നെ​യും കെ.​പി. ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പി​നെ​യു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കി​യി​രു​ന്ന​ത് ര​ണ്ടു പേ​രും പ​രാ​ജ​യ​പ്പെ​ട്ടു.

ഘ​ട​ക​ക​ക​ഷി​ക​ളെ​യും അ​വ​ഗ​ണി​ച്ചു
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന് സീ​റ്റ് കൊ​ടു​ക്കാ​ത്ത​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മൂ​ന്നാം വാ​ര്‍​ഡി​ല്‍ നി​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ജ​യി​ച്ച ബെ​ന്നി മാ​ത്യു​വി​നു മു​മ്പ്് കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

മാ​ണി വി​ഭാ​ഗം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ന്ന​ത് നി​രാ​ക​രി​ച്ച​തി​നു പി​ന്നി​ല്‍ ഏ​രി​യാ സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ത്തി​നും പ​ങ്കു​ണ്ട്. ജോ​സ് കെ.​മാ​ണി ഈ ​വി​ഷ​യം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് മെം​ബ​ര്‍ കെ.​ജെ.​തോ​മ​സ​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ.​ജെ. തോ​മ​സ് ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു വെ​ങ്കി​ലും പി​ന്നീ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ച​ര്‍​ച്ച​യ്ക്ക് പോ​ലും ക്ഷ​ണി​ച്ചി​ല്ല.

ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ബി​ജെ​പി​യി​ലേ​ക്ക് വോ​ട്ട് ഒ​ഴു​കി​യ​തും സി​പി​എം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് മൂ​ല​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ബെ​ന്നി മാ​ത്യു, അ​ച്ച​ന്‍​കു​ഞ്ഞ് കു​ര​മ്പാ​ല എ​ന്നി​വ​ര്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി വി​ജ​യി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

വിഭാഗീയത വിനയായി
ഏ​ഴ് സീ​റ്റി​ല്‍ മ​ത്സ​രി​ച്ച സി​പി​ഐ​യ്ക്ക് ന​ഗ​ര​സ​ഭ​യി​ല്‍ ഒ​രു സീ​റ്റി​ല്‍ മാ​ത്ര​മേ വി​ജ​യി​ക്കാ​നാ​യു​ള്ളൂ. സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യി​ല്‍ വോ​ട്ടു​ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​യി സി​പി​ഐ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

സി​പി​ഐ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ടൂ​ര്‍ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​ണ് പ​ന്ത​ളം. പ​ന്ത​ള​ത്തെ വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ളി​ല്‍ എം​എ​ല്‍​എു​ടെ ശ്ര​ദ്ധ​യും നേ​തൃ​ത്വ​വും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം സി​പി​എ​മ്മി​നു​ണ്ട്.

സി​പി​ഐ​യു​ടെ ആ​രോ​പ​ണ​ത്തെ ചെ​റു​ക്കാ​ന്‍ മ​റു​വി​ഭാ​ഗം ഇ​താ​ണ് ആ​യു​ധ​മാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍​ഡി​എ​ഫി​നു​വേ​ണ്ടി എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും സി​പി​എം ക​മ്മി​റ്റി​യി​ലു​ണ്ടാ​യി.

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ മൂ​ന്നാം​വാ​ര്‍​ഡി​ല്‍ വി​മ​ത സ്ഥാ​നാ​ര്‍​ഥി എ​ത്തി​യ​തി​നു പി​ന്നി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ പ​ങ്കും ആ​രോ​പ​ണ​വി​ധേ​യ​മാ​യി. പ​ല വാ​ര്‍​ഡു​ക​ളി​ലും ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ​മെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS