കൊച്ചി: പഴയ തലമുറയെ എഴുതിത്തള്ളുന്ന ഇക്കാലത്ത് അവര്‍ കണ്ട ഓണത്തിന്റെ മനോഹാരിത വരികളിലൂടെ ആവാഹിച്ചെടുക്കുകയാണ് തന്ത വൈബ് ഓണം എന്ന ഓണപ്പാട്ടിലൂടെ ഒരു കൂട്ടം ചെറുപ്പക്കാര്‍. തന്തമാര് എന്ന് പറഞ്ഞ് പുതുതലമുറ തഴഞ്ഞു നിര്‍ത്തിയ ഒരു തലമുറയുടെ ആരും കാണാത്ത മുഖങ്ങള്‍ വരച്ചുകാട്ടുന്ന ഗാനരംഗങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇപ്പോഴും തുനിഞ്ഞിറങ്ങിയാല്‍ ഞങ്ങള്‍ ഒന്നിനും മോശമല്ല എന്ന് പറയാതെ പറയുകയാണ് ഊ ന്യൂജെന്‍ ഓണപ്പാട്ടിലൂടെ ഒരുപറ്റം തന്തമാര്.
‘ഓണം വന്നേ…
വെള്ള പൂക്കള്‍ വിരിഞ്ഞേ…
തൂവാനത്തുമ്പികള്‍ വന്നേ..
ഓലക്കുടി ചൂടി വരുന്നേ മാവേലി തമ്പാന്…’
എന്നു തുടങ്ങുന്ന വരികള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെ.എച്ച്. അനീഷ്ലാല്‍ ആണ്. മിഴിവുറ്റ ഗ്രാമാക്കാഴ്ചകളും പതിവില്ലാത്ത ഉള്ളടക്കവുമാണ് ‘തന്ത വൈബ് ഓണം’ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. കുമ്പളങ്ങി ബാക്ക് വാട്ടേഴ്സും 10 കെപിഎച്ച് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നു നിര്‍മിച്ച ഓണപാട്ടില് ജോണ്സന് പഴേരിക്കല്‍, ഷിബിന്‍ റാഫെല്‍, ബിനില്‍ കുമാര്‍,ആന്റണി ലീമോന്‍ എന്നിവരാണ് നിര്‍മാണ പങ്കാളികള്‍.
എബിന് ജെ. സാമിന്റെ സംഗീതം. ലാല്‍ജിഷ് ലൗലീസ്, പ്രിയ സുനില്‍, സൂര്യ ശ്രീനാഥ് എന്നിവരാണ് പാടിയിരിക്കുന്നത്. കാമറ : ജോസഫ് ധനൂപ്. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: ജോസഫ് സോളമന്. നിക്സന് സൂര്യ, എഡ്വെര്‍ഡ് ജസ്റ്റിന്, ശിശുപാലന് പികെ, വിപിന്‍ സി തോമസ്, ദിലീപ് കുഞ്ഞുകുട്ടി, അരുണ്‍ വേണുഗോപാല്‍, ശ്രീനാഥ് ടി എസ്, ദീപ സില്‍വസ്റ്റര്‍, റോഷ്നി ജസ്റ്റിന്, അഞ്ജന ഉമേഷ്, രാജേശ്വരി അരുണ്‍, സേവിയര്‍ ജോസഫ്, ലത സൈമണ്‍, അമേയ ധനൂപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. അണിയറ പ്രവര്‍ത്തകരെല്ലാം സുഹൃത്തുക്കളുമാണ്. കുമ്പളങ്ങി ബാക്ക് വാട്ടേഴ്സ് എന്ന യൂട്യൂബ് ചാനലില്‍ പാട്ട് ഇതിനകം ഹിറ്റായി കഴിഞ്ഞു.