തിരുവനന്തപുരം: പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയ നടപടിയേക്കുറിച്ചുള്ള പ്രതികരണത്തിലാണ് ചെറിയാൻ ഫിലിപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നും പറയുന്നു. കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു എന്നു പറഞ്ഞാണ് ചെറിയാന്റെ കുറിപ്പ് തുടങ്ങുന്നത്.
രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണമെന്നും പറയുന്നു.

