ഇതാ, ഇന്ത്യയുടെ ഓറഞ്ച് ജഴ്സി

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ​യു​ടെ എ​വേ ജ​ഴ്‌​സി പു​റ​ത്തി​റ​ങ്ങി. നാ​ളെ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പു​തി​യ ഓ​റ​ഞ്ചും നീ​ല​യു​മു​ള്ള ജ​ഴ്‌​സി​യി​ലാ​കും ക​ളി​ക്കു​ക. ബി​സി​സി​ഐ​യാ​ണ് ജ​ഴ്‌​സി പു​റ​ത്തു​വി​ട്ട​ത്.

ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​എ​വേ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. മു​ന്‍​ഭാ​ഗം ക​ടും നീ​ല​യി​ലും കൈ​ക​ളും വ​ശ​ങ്ങ​ളും പു​റ​കു​വ​ശം പൂ​ര്‍​ണ​മാ​യും ഓ​റ​ഞ്ച് നി​റ​ത്തി​ലു​മാ​ണ്. ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ആ​കാ​ശ​നീ​ല​നി​റ​ത്തി​ലു​ള്ള ജ​ഴ്‌​സി അ​ണി​യു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ​ക്ക് പ​ര​മ്പ​രാ​ഗ​ത നീ​ല​നി​റം നാ​ളെ​ത്തെ മ​ത്സ​ര​ത്തി​ല്‍ മാ​റ്റേ​ണ്ടി​വ​ന്ന​ത്.

Related posts