പയ്യന്നൂർ: കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്നു വധുവിന്റെ 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
കരിവെള്ളൂർ പലിയേരിയിലെ അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വ്യാഴാഴ്ചയായിരുന്നു അർജുനും ആർച്ചയും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം ആറോടെ വധു വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ ഊരിവച്ചതായിരുന്നു ആഭരണങ്ങൾ.