ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസ്; ദമ്പതികളും മകനും പിടിയിൽ; പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസ്

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. പ്ര​തി​ക​ൾ ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. കു​ട്ടി​യെ കൊ​ല്ലം ആ​ശ്രാ​മം മെെ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു ഇ​വ​ർ. ത​മി​ഴ്നാ​ട് പു​ളി​യ​റ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ന്മാ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യു​ടെ പി​താ​വു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​ത്.

പോ​ലീ​സ് പു​റ​ത്തു വി​ട്ട രേ​ഖാ ചി​ത്ര​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ന്മാ​രു​മാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചു എ​ന്നു ക​രു​തു​ന്ന ഓ​ട്ടോ ഇ​ന്നു രാ​വി​ലെ പി​ടി​യി​ലെ​ടു​ത്തി​രു​ന്നു. ഓ​ട്ടോ ഡ്രെെ​വ​റു​ടെ മൊ​ഴി​യി​ൽ നി​ന്നാ​കാം പോ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​ക​ൾ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​ർ. ഉ​ച്ച​യ്ക്ക് 2.30ന് ​മൂ​ന്നു​പേ​രെ​യും തെ​ങ്കാ​ശി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളും ആ​റു​വ​യ​സു​കാ​രി​യു​ടെ പി​താ​വും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ള്‍ കു​ട്ടി​യ്ക്ക് കാ​ര്‍​ട്ടൂ​ണ്‍ കാ​ണി​ക്കു​ന്ന​തി​നാ​യി ന​ല്‍​കി​യ ലാ​പ്‌​ടോ​പ്പ് ഐ ​പി അ​ഡ്ര​സ് റി​ക്ക​വ​ര്‍ ചെ​യ്യാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് സൂ​ച​ന.

Related posts

Leave a Comment