കൊച്ചി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടന് മോഹന്‍ലാല്‍. കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ താനും ഈ രാജ്യം മുഴുവനും പങ്കുചേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മിക്കണമെന്നും മോഹന്‍ലാല്‍ എഴുതി.
“പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്.
നിരപരാധികളുടെ ജീവന് അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല. ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക്, നിങ്ങളുടെ ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.