പാ​ക് ചാ​രസം​ഘ​ട​ന​യ്ക്കു വി​വ​രം ചോ​ർ​ത്തി​യ 2 പേ​ർ അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ആ​ർ​മി ക​ന്‍റോ​ൺ​മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വ്യോ​മ​താ​വ​ള​ങ്ങ​ളു​ടെ​യും ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക് ഷേ​ർ മാ​സി​ഹ്, സൂ​ര​ജ് മാ​സി​ഹ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​വ​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ഇ​വ​ർ പാ​ക് അ​ധി​കൃ​ത​ർ​ക്കു ചോ​ർ​ത്തി ന​ൽ​കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment