ഹോളിവുഡിലേതുപോലെ സിനിമ ലക്ഷ്യം, എന്നാൽ സുരക്ഷ നോക്കുകയുമില്ല! ശങ്കറിനെതിരേ ഒളിയന്പെയ്ത് രാധാരവി

ത​മി​ഴ് സി​നി​മ​യു​ടെ സെ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച​ത് ത​മി​ഴ് സി​നി​മാ​ലോ​ക​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ന്നൈ പൂ​ന​മ​ല്ലി​യി​ലെ ഇ.​വി.​പി ഫി​ലിം സി​റ്റി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി 9.10നാ​ണ് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​മ​ൽഹാ​സ​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ൻ​ഡ്യ​ൻ 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ, ക​ലാ​സം​വി​ധാ​ന സ​ഹാ​യി ച​ന്ദ്ര​ന്‍, നി​ര്‍​മാ​ണ​സ​ഹാ​യി മ​ധു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​പ്പോ​ൾ ഈ ​സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​വി​ധാ​യ​ക​ൻ ശ​ങ്ക​റി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രി​ക്കു​ക​യാ​ണ് മു​തി​ർ​ന്ന ന​ട​നാ​യ രാ​ധാ​ര​വി.

ഹോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലു​ള്ള സി​നി​മ നി​ർ​മി​ക്കാ​നാ​ണ് ഇ​വ​രൊ​ക്കെ ശ്ര​മി​ക്കു​ന്ന​ത് എ​ന്നാ​ല്‍ അ​തി​ന് യോ​ജി​ച്ച രീ​തി​യി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കി​ല്ലെ​ന്നും രാ​ധാ ര​വി പ​റ​ഞ്ഞു.

ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന അ​നു​ശോ​ച​ന​യോ​ഗ​ത്തി​ലാ​ണ് രാ​ധാ ര​വി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം കേ​വ​ല​മൊ​രു സി​നി​മാ സെ​റ്റി​ല​ല്ല അ​പ​ക​ടം ന​ട​ന്ന​തെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

കു​ട്ടി​ക്കാ​ലം മു​ത​ൽ ഈ ​മേ​ഖ​ല​യി​ലാ​ണ് തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment