ഉദയംപേരൂർ: കണ്ടനാട് ഓഡിറ്റോറിയത്തിൽനിന്നു പാക്കിസ്ഥാൻ പതാക കണ്ടെടുത്തു. സംഭവത്തിൽ ഓഡിറ്റോറിയം ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു.
കണ്ടനാട് കവലയ്ക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജയ്നഗർ കല്ലിങ്കത്തറ വീട്ടിൽ ദീപു ജേക്കബിനെതിരേയാണ് (44) ഉദയംപേരൂർ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഏഴിന് ഓഡിറ്റോറിയത്തിൽ നടന്ന പാസ്റ്റർമാരുടെ യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പതാകയോടൊപ്പം പാക്കിസ്ഥാന്റെ പതാകയും പരസ്യമായി പ്രദർശിപ്പിച്ചു പ്രാർഥന നടത്തിയെന്നാണു കേസ്.
വിവരമറിഞ്ഞ് സ്ഥലത്തു പരിശോധന നടത്തിയ പോലീസ് ഓഡിറ്റോറിയത്തിന്റെ ബാത്ത്റൂമിനടുത്ത് സൂക്ഷിച്ചനിലയിൽ കണ്ടെത്തിയ പാക്കിസ്ഥാൻ പതാക കസ്റ്റഡിയിലെടുക്കുകയായിരുന്നു.