
മാന്യമായ രീതിയിൽ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുള്ളുവെന്ന് പിസിബി അധ്യക്ഷൻ എഹ്സാൻ മാനി പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി ഇന്ത്യയോടു യാചിക്കില്ലെന്നും മാനി വ്യക്തമാക്കി. നവംബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി വനിതാ ചാന്പ്യൻഷിപ്പിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുമെന്നും മാനി അറിയിച്ചു.
2013 ജനുവരിക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പരന്പര കളിച്ചിട്ടില്ല. എന്നാൽ മറ്റു ടൂർണമെന്റകളിലായി ഇരു രാജ്യങ്ങളും നിരവധി തവണ ഏറ്റുമുട്ടി.