വ​ടി​വേ​ലു​വി​ന്‍റെ നാ​യി​ക​യാ​യി പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ

മി​സ് വേ​ൾ​ഡ് റ​ണ്ണ​റ​പ്പാ​യി കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ മു​ഖ​മാ​യി മാ​റി​യ പാ​ർ​വ​തി ഒാനക്കു​ട്ട​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക്. ലോ​ക സൗ​ന്ദ​ര്യ മ​ത്സ​ര വേ​ദി​യി​ൽ നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ പാ​ർ​വ്വ​തി​യെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്.

അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​യി ബി​ല്ല 2ൽ ​എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് സി​നി​മ​യി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ൽ ഈ ​ന​ടി​ക്കു രാ​ശി​യി​ല്ല എ​ന്നു​പോ​ലും ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വീ​ണ്ടും ത​മി​ഴി​ലേ​ക്ക് എ​ത്തു​ക​യാ​ണ് പാ​ർ​വ​തി. വ​ടി​വേ​ലു​വി​ന്‍റെ നാ​യി​ക​യാ​യി ഇ​മ്സാ​യി അ​ര​സ​ൻ 24എ​എം പു​ലി​കേ​ശി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ചി​ന്പു ദേ​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം. 2006ൽ ​ഇ​റ​ങ്ങി​യ ഇ​മ്സാ​യി അ​ര​സ​ൻ 23എ​എം പു​ലി​കേ​ശി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. രാ​ജാ​വി​ന്‍റെ ഗെ​റ്റ​പ്പി​ലാ​ണ് ഹാ​സ്യരാ​ജാ​വാ​യ വ​ടി​വേ​ലു. 18-ാം നൂ​റ്റാ​ണ്ടി​ലെ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം.

Related posts