ആലപ്പുഴ: ചലച്ചിത്ര താരം പാർവതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ദേശീയപാതയിൽ പൂങ്കാവിൽ ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന കാർ മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. പാർവതി പിന്നീട് മറ്റൊരു കാറിൽ യാത്ര തുടർന്നു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുകയായിരുന്നു പാർവതി. അപകടം സംബന്ധിച്ച് ട്രാഫിക് പോലീസ് കേസെടുത്തു.
നടി പാർവതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; അപകടം സംബന്ധിച്ച് ട്രാഫിക് പോലീസ് കേസെടുത്തു
