
തിരുവനന്തപുരം : വിദ്യാർഥിയെ പീഡിപ്പിച്ചതിനു ശേഷം ഗൾഫിലേക്കു മുങ്ങിയ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി സഞ്ജിത് ഹുസൈനാണ് പിടിയിലായത്. ഇയാൾക്കെതിരെ സിറ്റി പോലീസ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് കരമന പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തന്പാനൂർ സിഐ പൃഥ്വിരാജ്, കരമന എസ്ഐമാരായ കെ. ശ്യാം, എം.ജി. ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
