തിരുവനന്തപുരം : വിദ്യാർഥിയെ പീഡിപ്പിച്ചതിനു ശേഷം ഗൾഫിലേക്കു മുങ്ങിയ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി സഞ്ജിത് ഹുസൈനാണ് പിടിയിലായത്. ഇയാൾക്കെതിരെ സിറ്റി പോലീസ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് കരമന പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തന്പാനൂർ സിഐ പൃഥ്വിരാജ്, കരമന എസ്ഐമാരായ കെ. ശ്യാം, എം.ജി. ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Related posts
നിരനിരയായി ആറ് വോട്ട്…
നിരനിരയായി ആറ് വോട്ട്… കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം.കുഞ്ഞേ നിനക്ക് വേണ്ടി… ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം...വേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ...