ബാലികസദനത്തില്‍ അമ്പിളി മരിച്ചത് ക്രൂരമായ പീഡനം മൂലം തന്നെ, അച്ഛനും അമ്മയും ഉപേക്ഷിച്ച അമ്പിളിയെ വളര്‍ത്തിയത് മൂത്തചേച്ചി, ഏറ്റെടുത്ത അനാഥാലയം നടത്തിപ്പുകാര്‍ അമ്പിളിയെ കൊലയ്ക്കു കൊടുത്തു

ambilyബാ​ലി​കാ​സ​ദ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തും. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​സ്പി അ​റി​യി​ച്ചു.റാ​ന്നി – പു​ല്ലൂ​പ്ര​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി ന​ട​ത്തു​ന്ന ബാ​ലി​കാ​സ​ദ​ന​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി​രു​ന്ന ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു.ഇ​ല​ന്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ ബി​എ വി​ദ്യാ​ർ​ഥി​നി​യും പു​തു​ശേ​രി തേ​വ​രു​പാ​റ വ​ൽ​സ​ല​യു​ടെ മ​ക​ളു​മാ​യ അമ്പിളി (18) 2015 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

അമ്പിളിയെ പ്രസവിച്ച് രണ്ടു വര്‍ഷം കഴിഞ്ഞതോടെ വല്‍സലയ്ക്ക് മാനസികരോഗം പിടിപെട്ടു. കുറേ നാള്‍ ഇവര്‍ മാനസിക രോഗാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമ്പിളിയുടെ പിതാവ് ചെറുപ്പത്തില്‍ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ചികില്‍സ കഴിഞ്ഞ് മടങ്ങി വന്ന വല്‍സല മറ്റൊരാള്‍ക്കൊപ്പം താമസമാക്കി. പിന്നെ അമ്പിളിയെ വളര്‍ത്തിയത് വല്‍സലയുടെ മൂത്തസഹോദരി ശാന്തയും ഭര്‍ത്താവ് കുഞ്ഞുശങ്കരനും മക്കളായ ഉപേന്ദ്രന്‍, ഉത്തമന്‍, അനു എന്നിവരും ചേര്‍ന്നാണ്. പഠിക്കാന്‍ മിടുക്കിയായിരുന്നു അമ്പിളി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവളുടെ പഠനം മുടങ്ങുമെന്ന് വന്നപ്പോഴാണ് പുല്ലൂപ്രത്തെ ബാലികാ സദനത്തിലാക്കിയത്.

രാ​വി​ലെ ബാ​ലി​കാ​സ​ദ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ അമ്പിളിയെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ സ​ഹോ​ദ​രി​യോ​ടും ഭ​ർ​ത്താ​വി​നോ​ടും അ​ന്പി​ളി ഹൃ​ദ​യാ​ഘാ​ത​ത്തേ തു​ട​ർ​ന്ന് മ​രി​ച്ചു​വെ​ന്നാ​ണ് ബാ​ലി​കാ​സ​ദ​നം ന​ട​ത്തി​പ്പു​കാ​ർ പ​റ​ഞ്ഞ​ത്. പ​രാ​തി​യു​ണ്ടോ​യെ​ന്നു പോ​ലീ​സ്  ചോ​ദി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ത്ത​തി​നാ​ൽ ഒ​ന്നും പ​റ​യാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വീ​ട്ടി​ലെ സാ​ഹ​ച​ര്യ​വും തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മാ​യി.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ത​ങ്ങ​ളു​ടെ വീ​ട്ടു​വ​ള​പ്പി​ൽ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​വാ​യ ടി.​കെ. അ​നു പ​റ​ഞ്ഞു. ബാ​ലി​കാ​സ​ദ​ന​ത്തി​ലെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത​യാ​ൾ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ആ​റു​മാ​സം മു​ന്പെ​ത്തി​യ​പ്പോ​ഴാ​ണ് അമ്പിളി യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന സം​ശ​യം ആ​ദ്യം ഉ​ന്ന​യി​ച്ചത്. ക​ഴി​ഞ്ഞ​ദി​വ​സം അമ്പിളി​യു​ടേ​തെ​ന്ന പേ​രി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് വ​ന്ന​പ്പോ​ഴാ​ണ് സ​ത്യം ക​ണ്ടെ​ത്തു​ന്ന​തി​ലേ​ക്ക് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ത​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റഞ്ഞു.

ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് അമ്പിളി വി​ധേ​യ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ​പോ​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ള്ള​താ​യ റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.കേ​ന്ദ്ര, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ, പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ, പ​ട്ടി​ക​ജാ​തി മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ൾ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts