ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പെൺകുട്ടികളുടെയും അമ്മയുടെയും മൊഴികൾ രഹസ്യ കാമറ വഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തെയും ഭർത്താവിനെയും ഭയന്ന് കേസ് രജിസ്റ്റർ ചെയ്യാൻ യുവതി വിസമ്മതിച്ചിരുന്നു. സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.
ജൂൺ 20 ന്, വയറുവേദനയുമായി രണ്ട് പെൺമക്കളുമായി അമ്മ ആശുപത്രിയിലെത്തി. രണ്ടുപേരുടെയും നില മോശമായിരുന്നു. രണ്ട് പെൺകുട്ടികൾക്കും വയറുവേദനയും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് അമ്മ ഡോക്ടറോട് പറഞ്ഞു.
ഡോക്ടർ അന്വേഷിച്ചപ്പോളാണ് സത്യം പുറത്തുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) അമിത് കുമാർ.

