പ​തി​നൊ​ന്നു​കാ​ര​ന് പീ​ഡനം: മ​ധ്യ​വ​യ​സ്ക​നു 63 വ​ര്‍​ഷം ക​ഠി​ന ത​ട​വ്; പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ്

മ​ഞ്ചേ​രി : പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ മ​ധ്യ​വ​യ​സ്ക​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് അ​തി​വേ​ഗ കോ​ട​തി (ര​ണ്ട്) 63 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 35,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

കോ​ട്ട​ക്ക​ല്‍ പു​തു​പ്പ​റ​മ്പ് കാ​രാ​ട്ട​ങ്ങാ​ടി തൂ​മ്പ​ത്ത് ഇ​ബ്രാ​ഹി (55)മി​നെ​യാ​ണ് ജ​ഡ്ജി എ​സ്. ര​ശ്മി ശി​ക്ഷി​ച്ച​ത്. 2019 ഡി​സം​ബ​ര്‍ ഏ​ഴു മു​ത​ല്‍ 2020 ഫെ​ബ്രു​വ​രി 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ്ര​തി​യു​ടെ എ​ട​രി​ക്കോ​ടു​ള്ള വീ​ട്ടി​ല്‍ വ​ച്ച് പ​ല​ത​വ​ണ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്നാ​ണ് കോ​ട്ട​ക്ക​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്.

പോ​ക്സോ ആ​ക്ടി​ലെ 5(എ​ല്‍), 5(എം), 5(​എ​ന്‍) എ​ന്നീ ഓ​രോ വ​കു​പ്പി​ലും 20 വ​ര്‍​ഷം വീ​തം ക​ഠി​ന​ത​ട​വ് പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ഓ​രോ വ​കു​പ്പു​ക​ളി​ലും പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു മാ​സം വീ​തം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ഇ​തി​നു പു​റ​മെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം മൂ​ന്നു​വ​ര്‍​ഷം ക​ഠി​ന ത​ട​വും അ​യ്യാ​യി​രം രൂ​പ പി​ഴ​യും പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു മാ​സ​ത്തെ അ​ധി​ക ത​ട​വും ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ പ്ര​തി 20 വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കോ​ട്ട​ക്ക​ല്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന സ​ന്ധ്യാ​ദേ​വി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ റി​യാ​സ് ചാ​ക്കീ​രി, കെ.​ഒ. പ്ര​ദീ​പ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​എ​ന്‍. മ​നോ​ജ് 16 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു.

16 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലെ​യ്സ​ണ്‍ വിം​ഗി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​യി​ഷ കി​ണ​റ്റി​ങ്ങ​ല്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Related posts

Leave a Comment