കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ​ഹോ​ദ​രി​മാ​രെ നിരന്തരം പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ രണ്ട് യു​വാ​ക്ക​ൾ ​അ​റ​സ്റ്റി​ൽ


വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ പീ​ഡി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.പേ​പ്പാ​റ പ​ട്ട​ൻ കു​ളി​ച്ച​പാ​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ വി​നോ​ദ് (ര​ഞ്ജു -32), കി​ളി​മാ​നൂ​ർ അ​ട​യ​മ​ൺ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ശ​ര​ത് (23) എ​ന്നി​വ​രെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​ന​വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സം മു​മ്പ് വി​നോ​ദ് പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​തു​ര സി​ഐ എ​സ് ശ്രീ​ജി​ത്ത്, എ​സ്ഐ സു​ധീ​ഷ്, എ​എ​സ്ഐ സ​ജു, എ​സ്‌​സി​പി​ഒ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ ശ​ര​ത്, ജ​സീ​ൽ, ജ​വാ​ദ്, ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​

പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളെ ഡ​ബ്ലി​യു എ​ച്ച്സി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment