52ന് കാരന് മുപ്പത്തിയഞ്ചുകാരിയുമായി സൗഹൃദം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; കോട്ടയംകാരിയെ കബളിപ്പിച്ച് 16 കോടി തട്ടിയത് കണ്ണൂരുകാരൻ

ക​ണ്ണൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​സി​ന​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കോ​ട്ട​യം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ കി​ഴു​ന്ന​യി​ലെ സ​ജി​ത്തി​നെ​യാ​ണ് (52) എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2015നും 2020നും ഇ​ട​യി​ൽ ദു​ബാ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദു​ബാ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യു​മാ​യി സ​ജി​ത്ത് ബ​ന്ധം സ്ഥാ​പി​ക്കു​ക​യും സ​ജി​ത്തി​ന്‍റെ ക​ന്പ​നി​യി​ൽ യു​വ​തി​യെ കൊ​ണ്ട് 16 കോ​ടി നി​ക്ഷേ​പി​പ്പി​ക്കു​ക​യും ചെ​യ്തു.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ യു​വ​തി ഗ​ർ​ഭി​ണി​യാ​കു​ക​യും ചെ​യ്തു. ഗ​ർ​ഭി​ണി​യാ​യ യു​വ​തി ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സ​ജി​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​യാ​ൾ ഗ​ർ​ഭഛി​ദ്രം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ങ്കി​ലും വി​വാ​ഹം ക​ഴി​ക്കാ​തെ​യും ത​ന്‍റെ പ​ണം ന​ൽ​കാ​തെ​യും ദു​ബാ​യി​ൽ നി​ന്ന് ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സ​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment