നാളെ വെട്ടി കീറാനുള്ളതല്ലേടായെന്ന ഭീഷണി; ഓപ്പറേഷൻ വേണ്ട രോഗികളുടെ രോ​മം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​  മനപൂർവം മുറിവുണ്ടാക്കുന്നതായി പരാതി; വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരന്‍റെ ക്രൂരതയിങ്ങനെ…

അ​ന്പ​ല​പ്പു​ഴ: ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ന്പ് രോ​ഗി​ക​ളോ​ട് ജീ​വ​ന​ക്കാ​ര​ന്‍റെ ക്രൂ​ര​ത. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബൈ​പ്പാ​സ് സ​ർ​ജ​റി​ക്കു മു​ന്പ് ശ​രീ​ര​ഭാ​ഗ​ത്തെ രോ​മം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും മു​റി​വേ​ൽ​പ്പി​ച്ച​ത്.

നാ​ലോ​ളം പേ​രു​ടെ ശ​രീ​ര ഭാ​ഗ​ത്ത് മു​റി​വേ​ൽ​പ്പി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. നാ​ളെ വെ​ട്ടി​ക്കീ​റാ​നു​ള്ള​ത​ല്ലേ എ​ന്നാ​ണ് പ​രാ​തി പ​റ​ഞ്ഞ​വ​രോ​ട് ഇ​യാ​ൾ ന​ൽ​കി​യ മ​റു​പ​ടി​യെ​ന്നും രോ​ഗി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്നും രോ​ഗി​ക​ളെ വേ​ദ​നി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ശി​ക്ഷാ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ പ​റ​ഞ്ഞു.

Related posts