പെ​രു​വ​ണ്ണാമൂ​ഴി ഡാം റി​സ​ര്‍​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; ഡാ​മി​ൽ ജ​ല​നി​ര​പ്പ് 26 മീ​റ്റ​റി​ൽ കു​റ​ഞ്ഞാ​ൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഭീഷണി

പേ​രാ​മ്പ്ര: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ പെ​രു​വ​ണ്ണ​മൂ​ഴി ഡാം ​റി​സ​ര്‍​വോ​യ​റി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്ക​ള്‍ വെ​ള്ളം തു​ലോം കു​റ​വാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ൽ ര​ണ്ടി​നു 36.98 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഇ​ത്ത​വ​ണ ഇ​തേ ദി​ന​ത്തി​ൽ 35. 03 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. 44.41 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ ശേ​ഷി.

ഇ​ക്കു​റി ജ​ല​സം​ഭ​ര​ണം കാ​ര്യ​മാ​യി ന​ട​ന്നി​ല്ല. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ ഇ​ൻ​ടേ​ക്ക് കു​ള​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക്കു വോ​ണ്ടി​യാ​ണ് ജ​ലം കാ​ര്യ​മാ​യി സം​ഭ​രി​ക്കാ​തി​രു​ന്ന​ത്. റി​സ​ർ​വോ​യ​റി​നു​ള്ളി​ലാ​ണു കു​ളം നി​ർ​മിക്കു​ന്ന​ത്. ഇ​തി​നാ​യി വെ​ള്ളം ഒ​ഴി​വാ​ക്കേ​ണ്ട​തി​നാ​ൽ ഷ​ട്ട​ർ തു​റ​ന്നി​ട്ടു മു​ൻ മാ​സ​ങ്ങ​ളി​ൽ പു​ഴ​യി​ലേ​ക്കു ജ​ല​മൊ​ഴു​ക്കു​ക​യാ​യി​രു​ന്നു.

ക​ക്ക​യ​ത്ത് നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച ശേ​ഷം ഒ​ഴു​ക്കി വി​ടു​ന്ന വെ​ള്ളം പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ര്‍​വോ​യ​റി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 174 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ദി​ന​വും പ​മ്പു ചെ​യ്യു​ന്നു​ണ്ട്. ഡാ​മി​ൽ ജ​ല​നി​ര​പ്പ് 26 മീ​റ്റ​റി​ൽ കു​റ​ഞ്ഞാ​ൽ മാ​ത്ര​മെ ജ​പ്പാ​ൽ കു​ടി​വെ​ള്ള പ​മ്പിം​ഗി​നെ ബാ​ധി​ക്കു​ക​യു​ള്ളു. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ല്‍ നി​ന്ന് ക​നാ​ലി​ലൂ​ടെ കൃ​ക്ഷി​ക്കും മ​റ്റു​മാ​യി വെ​ള്ളം തു​റ​ന്ന് വി​ട്ടി​ട്ടു​ണ്ട്. ഡാ​മി​ൽ ജ​ല​നി​ര​പ്പ് 25.52 ൽ ​താ​ഴെ​യെ​ത്തി​യാ​ൽ മാ​ത്ര​മെ ക​നാ​ൽ വ​ഴി ജ​ലം വി​ടു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ളു. ക​ക്ക​യ​ത്തു നി​ന്നു​ള്ള ജ​ല​മാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന്‍റെ മൂ​ല​ധ​നം.

അ​തേ സ​മ​യം കെ​എ​സ്ഇ​ബി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള ക​ക്ക​യം ഡാ​മി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. 2470.4 അ​ടി​യാ​ണു ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യ​ത്ത് 751.85 മീ​റ്റ​റാ​യി​രു​ന്നു. 758.037 മീ​റ്റ​റാ​ണ് ഡാ​മി​ലെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ പ​രി​ധി. 33.99 ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​റാ​ണ് ക​ക്ക​യം ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി. 21.744 എം​സി‌​എം വെ​ള്ള​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത് 64 ശ​ത​മാ​ന​ത്തോ​ളം വ​രും.

228.75 മെ​ഗാ​വാ​ട്ടാ​ണ് ക​ക്ക​യ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ സ്ഥാ​പി​ത ശേ​ഷി. ക​ക്ക​യം വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം നി​ല​നി​ര്‍​ത്താ​ന്‍ വ​യ​നാ​ട് ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നു​മു​ള്ള വെ​ള്ള​വും ക​ക്ക​യ​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഒ​രു മി​ല്ല്യ​ൻ ഘ​ന​മീ​റ്റ​ർ ജ​ല​മാ​ണു ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ നി​ന്നു ക​ക്ക​യ​ത്തെ​ത്തു​ന്ന​ത്.

കു​ടി​ക്കാ​നും ന​ന​ക്കാ​നും വൈ​ദ്യുതി ഉ​ത്പാ​ദ​ന​ത്തി​നും ഇ​തി​ലെ വെ​ള്ളം വേ​ണം. വ​ട​ക​ര​യി​ലെ ഉ​പ്പു വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തും കു​റ്റ്യാ​ടി പു​ഴ​യി​ലൂ​ടെ ഗു​ളി​ക​പ്പു​ഴ​യി​ൽ എ​ത്തു​ന്ന ഇ​തേ വെ​ള്ള​മാ​ണ്. 603 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലു​ള്ള ഇ​ട​തു-​വ​ല​തു​ക​ര ക​നാ​ലി​ൽ 460 കി.​മീ​റ്റ​റി​ലും ജ​ല​മെ​ത്തു​ന്നു​ണ്ടെ​ന്നാ​ണു ജ​ല​സേ​ച​ന വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Related posts