നൂറ് രൂപ കടന്നേക്കുമെന്ന് വിദഗ്ദർ; പെട്രോളിന് ഇന്നും വില കൂടി; 100ൽ ഒന്നാമതെത്താൻ കുതിച്ച് തലസ്ഥാനം


കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെ​​​ട്രോ​​ൾ‌ ലി​​റ്റ​​റി​​ന് 26 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 29 പൈ​​​സ​​​യു​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്.

ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി. കൊച്ചിയിൽ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്.

കോവിഡിൽ വലയുന്ന ജനത്തെ കൂടുതൽ ദ്രോഹിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ എണ്ണക്കമ്പനികൾ വിലകൂട്ടുന്നത്. പെട്രോൾ വില ഇങ്ങനാണേൽ ഉടൻ നൂറു കടക്കാനാണ് സാധ്യതയെന്ന് മേഖല‍യിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment