“പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലേ​ത് പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള​ല്ല’; നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന സ്വ​ത്ത​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​നം

കൊ​ച്ചി: പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.ശൗ​ചാ​ല​യ​ങ്ങ​ളി​ല്‍ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളെ​ന്നു ബോ​ര്‍​ഡ് വ​ച്ച അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ ആ​ന്‍​ഡ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സൊ​സൈ​റ്റി​യും ചി​ല പ​മ്പു​ട​മ​ക​ളും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. സ​ര്‍​ക്കാ​രി​നും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നു​മ​ട​ക്കം എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കാ​ണു കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

പ​മ്പു​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ത് സ്വ​കാ​ര്യ ശൗ​ചാ​ല​യ​ങ്ങ​ളാ​ണെ​ന്നും പൊ​തു ഉ​പ​യോ​ഗ​ത്തി​ന് തു​റ​ന്നു​ന​ല്‍​ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന സ്വ​ത്ത​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. മാ​ത്ര​മ​ല്ല, ഒ​ട്ടേ​റെ​പ്പേ​ര്‍ പ​മ്പു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങു​ന്ന​ത് എ​ക്‌​സ്‌​പ്ലോ​സീ​വ്‌​സ് വി​ഭാ​ഗം നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ളി​ന് എ​തി​രാ​ണ്.

ശൗ​ചാ​ല​യ​ങ്ങ​ള്‍ തു​റ​ന്നു​ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ത​ര്‍​ക്ക​ങ്ങ​ളു​മു​ണ്ടാ​കു​ന്നു​ണ്ട്. പ​മ്പു​ക​ളി​ലെ ടോ​യ്‌​ല​റ്റു​ക​ള്‍ പൊ​തു​ജ​ന​ത്തി​ന് തു​റ​ന്നു​ന​ല്‍​കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.​സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​ര്‍​ദേ​ശ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

Related posts

Leave a Comment